തിരുവനന്തപുരം: അനർട്ട് ഡയറക്ടർ നിയമനക്കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിജിലൻസിെൻറ ക്ലീൻചിറ്റ്. അനർട്ട് ഡയറക്ടർ നിയമനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, കോടതി അവധിയായതിനാൽ റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. ഫെബ്രുവരി ആദ്യംതന്നെ ഇൗ കേസ് കോടതി പരിഗണിക്കുമെന്നാണ് വിവരം. ചട്ടങ്ങള്‍ മറികടന്ന് അനർട്ട് ഡയറക്ടറായി ആർ. ഹരികുമാറിനെ നിയമിെച്ചന്നാണ് കേസ്. 45 ദിവസംകൊണ്ട് തീർക്കേണ്ട അന്വേഷണം ഒമ്പത് മാസമെടുത്താണ് വിജിലൻസ് പൂർത്തിയാക്കിയത്. വിജിലൻസ് പ്രത്യക യൂനിറ്റ് എസ്.പി കെ. ജയകുമാറിെൻറ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെ തുടർന്ന് സി.ഐ അരുണാണ് കേസ് അന്വേഷിച്ചത്. 2007ലെ ടെസം പ്രോജക്ടിൽ അംഗമായിരുന്ന ഹരികുമാർ കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനർട്ട് ഡയറക്ടറായി നിയമനം നൽകിയതെന്നാണ് പരാതി. ചീഫ് സെക്രട്ടറി, ഊർജ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവർ നടത്തേണ്ട അനർട്ട് ഡയറക്ടർ നിയമനം മന്ത്രി നേരിട്ട് നടത്തിയെന്നായിരുന്നു പരാതി. നിയമനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തിയ വിജിലൻസ്, അനർട്ടിലെ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുകയോ നിയമനം പൂർണമായും പി.എസ്.സിക്ക് വിടുകയോ ചെയ്യണമെന്നും ശിപാർശ ചെയ്യുന്നു. നിയമനം സംബന്ധിച്ച് ആദ്യം വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് 45 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. എന്നാൽ, കൂടുതൽ പരിശോധന വേണമെന്ന വിജിലൻസിെൻറ ആവശ്യം േകാടതി അംഗീകരിക്കുകയായിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കടകംപള്ളി സുരേന്ദ്രനെതിരെ തെളിവില്ലെന്ന നിലപാടിൽ വിജിലൻസ് എത്തുന്നത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.