തിരുവനന്തപുരം: രാജ്യവ്യാപകമായ കേന്ദ്രീകൃത ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയായ 'സാരഥി'യിലേക്ക് കേരളവും പ്രവേശിച്ചു. പുതിയ ഏകീകൃത സംവിധാനപ്രകാരം തയാറാക്കിയ സോഫ്റ്റ്വെയർ സംവിധാനത്തിൽ നിന്നുള്ള ൈഡ്രവിങ് ലൈസൻസ് വിതരണത്തിനാണ് സംസ്ഥാനത്തും തുടക്കമായത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ. പത്മകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാല്‍കൃത വിഭാഗം ഓഫിസിലെ ലൈസന്‍സ് വിതരണമാണ് ആദ്യഘട്ടത്തില്‍ പുതിയരീതിയിലേക്ക് മാറ്റിയത്. കേന്ദ്രീകൃത പ്രിൻറിങ് സംവിധാനം ഏര്‍പ്പെടുത്തിയശേഷം മറ്റ് ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വിവിധസ്ഥലങ്ങളില്‍ നിന്നുള്ള ഡേറ്റ ഒരുസ്ഥലത്ത് ശേഖരിച്ചശേഷം ലൈസന്‍സ് പ്രിൻറ് ചെയ്ത് നല്‍കും. ഇതിനായി ഇ-ടെൻഡര്‍ ക്ഷണിച്ചിട്ടുണ്ട്. നിലവിലെ േപപ്പർ കാർഡുകളിൽനിന്ന് പ്ലാസ്റ്റിക് കാർഡുകളിലേക്ക് ലൈസൻസ് മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല സുരക്ഷക്കായി പുതിയ പ്ലാസ്റ്റിക് കാർഡുകളിൽ ക്യു.ആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേരളത്തിന് മാത്രമായുള്ള കമ്പ്യൂട്ടര്‍ സെർവറിലാണ് ഇവിടെയുള്ള ലൈസൻസ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇത് രാജ്യവ്യാപകമായ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ ഏത് സംസ്ഥാനത്തെ വാഹനങ്ങളും രാജ്യത്ത് എവിടെയും മോേട്ടാർവാഹന വകുപ്പുദ്യോഗസ്ഥർക്ക് പരിശോധിക്കാം. പുതിയ സംവിധാനത്തില്‍ കേന്ദ്രീകൃത വെബ്‌സെറ്റില്‍ പ്രവേശിച്ചാല്‍ എല്ലാവിവരങ്ങളും ലഭിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിനടക്കം ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ലൈസൻസിെൻറ കെട്ടും മട്ടും ഏകീകരിക്കപ്പെടുകയും ചെയ്യും. വാഹന രജിസ്‌ട്രേഷനും ഇതേപോലെ വാഹന്‍ എന്ന കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുകയാണ്. വാഹനനിര്‍മാതാക്കള്‍ തന്നെ വാഹനങ്ങളുടെ വിശദാംശങ്ങൾ, വില്‍പന സര്‍ട്ടിഫിക്കറ്റ് എന്നിവ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും. ഇതില്‍ ഉടമയുടെ പേര് മാത്രം ഉള്‍ക്കൊള്ളിക്കാനുള്ള അനുമതി മാത്രമേ ഡീലര്‍ക്ക് ലഭിക്കുകയുള്ളൂ. വാഹനങ്ങളുടെ മോഡല്‍ മാറ്റി വില്‍പന നടത്തുന്നത് ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ ഇതുവഴി തടയാനാകുമെന്നാണ് കരുതുന്നത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.