തിരുവനന്തപുരം: ജീവൻ തുടിപ്പോടെ വംശനാശം വന്ന ജീവികളെ ഇനി നാച്ചുറൽ മ്യൂസിയത്തിൽ കാണാം. മ്യൂസിയം വളപ്പിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ആധുനികവത്കരിക്കുന്നതിെൻറ ഭാഗമായാണ് വംശനാശം സംഭവിച്ച ജീവജാലങ്ങളെ പുനർജനിപ്പിക്കുന്നത്. അമേരിക്കൻ- ആഫ്രിക്കൻ- ഏഷ്യൻ കാടുകളിൽ വംശനാശം സംഭവിച്ച ജീവികളായ മാമ്മത്തുകൾ, ദിനോസറുകൾ, പക്ഷികൾ, ജിറാഫുകളുടെ പൂർവികർ തുടങ്ങിയവയുടെ ത്രിമാന മാതൃകകളാണ് ഇവിടെ സൃഷ്ടിക്കുക. ഒപ്പം അവയുടെ പേരും കാലഘട്ടവും പുനരുജ്ജീവിപ്പിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ഏത് കാലഘട്ടത്തിലെയും ജീവജാലങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഹിസ്റ്ററി മ്യൂസിയത്തിലെ മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന ടച്ച് സ്ക്രീൻ സംവിധാനവും നവീകരണത്തിെൻറ ഭാഗമായി സജീകരിക്കും. നാലുകോടിയിലധികം രൂപ ചെലവിട്ടാണ് നവീകരണം. ഇതിന് പുറമെ ഇവിടെ സൂക്ഷിച്ചിട്ടുള്ള പക്ഷിമൃഗാദികളുടെ അസ്ഥികൂടങ്ങൾ പ്രത്യേക ഗ്യാലറി സജീകരിച്ച് സൂക്ഷിക്കും. മ്യൂസിയം പൂർണമായും ശീതീകരിക്കും. ഏഷ്യൻ, ആഫ്രിക്കൻ, അമേരിക്കൻ കാടുകളും പുനർനിർമിക്കും. ഡിസംബറിൽ കാണികൾക്ക് തുറന്നുകൊടുക്കുന്നരീതിയിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ എസ്. അബു പറഞ്ഞു. 1964ന് ശേഷം ആദ്യമായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ആധുനികവത്കരിക്കുന്നത്. ജീവജാലങ്ങളെ സൃഷ്ടിക്കുക മാത്രമല്ല, അത് കഥ പോലെ കണ്ട് ആസ്വദിക്കാൻ കഴിയുംവിധമാണ് സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.