പത്തനാപുരം: പ്രളയക്കെടുതിയിൽ സ്വന്തം ജീവൻ പോലും വകവെക്കാതെ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് ഗാന്ധിഭവൻ ഹൃദയാദരവ് നൽകി. പുതുവസ്ത്രങ്ങളും പേരും ചിത്രങ്ങളും ആലേഖനം ചെയ്ത കീർത്തിപത്രവും പ്രത്യേക ഉപഹാരവും നൽകിയാണ് മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. രാവിലെ മുതൽ നീണ്ടകര, വാടി, പുത്തൻതുറ, മൂതാക്കര എന്നിവിടങ്ങളിൽ നിന്ന് കുടുംബസമേതം എത്തിയ മത്സ്യത്തൊഴിലാളികൾ ഗാന്ധിഭവനിലെ അച്ഛനമ്മമാരോട് മണിക്കൂറുകളോളം െചലവഴിച്ചു. ജീവിതത്തിൽ തങ്ങൾക്കുലഭിച്ച ഏറ്റവും വലിയ ആദരവായാണ് അവരതിനെ കണ്ടത്. മുഖ്യമന്ത്രി വിശേഷിപ്പിച്ചപോലെ മത്സ്യത്തൊഴിലാളികൾ ഇനി കേരളത്തിെൻറ സൈന്യമായി അറിയപ്പെടുമെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് പറഞ്ഞു. പ്രളയദുരന്തം അതിജീവിക്കാൻ കേരളത്തിന് കരുത്തേകിയത് ഇന്നേവരെ നാം ദർശിക്കാത്ത ചെറുപ്പക്കാരുടെ കൂട്ടായ്മയും യത്നവുമാണ്. സ്വന്തം ഉത്തരവാദിത്തം ആയാണ് അവരതിനെ കണ്ടത്. തങ്ങളുടെ ജീവന് എന്തുസംഭവിക്കുമെന്നുപോലും നോക്കാതെ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു അവർ. ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ വിജയമാണിത്. ഒരാളെ പോലും ഉപേക്ഷിക്കാതെ രക്ഷയേകിയ അവരുടെ യത്‌നം, മനസ്സും കരുതലും കരവിരുതും മറ്റാർക്കും തങ്ങളെപ്പോലെ ഇല്ലെന്ന് തെളിയിക്കൽ കൂടി ആയിരുന്നെന്നും കെ. വരദരാജൻ പറഞ്ഞു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിത കമീഷൻ അംഗം ഷാഹിദ കമാൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് പൊലീസ് കമീഷണർ എ. പ്രദീപ് കുമാർ, മത്സ്യഫെഡ് മാനേജർ എം.എസ്. പ്രശാന്ത് കുമാർ, റെവ. ഫാ. ബിജുജി, നടൻ ടി.പി. മാധവൻ എന്നിവർ പ്രസംഗിച്ചു. ഇമാം ഹാജി എ.എം. ബദറുദ്ദീൻ മൗലവി അനുഗ്രഹപ്രഭാഷണം നടത്തി. കെ.എസ്.ആർ.ടി.സി ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു; പത്തോളം പേർക്ക് പരിക്ക് ഇരവിപുരം: ദേശീയപാതയിൽ യാത്രക്കാരുമായി വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ തിരുവനന്തപുരം എയർപോർട്ടിലേക്ക് ഇന്ധനം കയറ്റി വരുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു. അപകടത്തിൽ ബസ് യാത്രക്കാരായ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരെ പൊലീസെത്തി ആശുപത്രിയിലാക്കി. വ്യാഴാഴ്ച രാത്രി ഏഴരയോടെ തട്ടാമലക്കടുത്തായിരുന്നു അപകടം. കൊല്ലത്തു നിന്ന് കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽെപട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.