അരുവിക്കര: ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഹോസ്റ്റലിലെ കുടിവെള്ള ടാങ്കിൽ സോപ്പുപൊടി കലക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ചോദ്യംചെയ്യുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാർഥികൾക്ക് നൽകിയ ചായക്ക് രുചിവ്യത്യാസം തോന്നിയതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ടാങ്കിൽനിന്ന് വരുന്ന പൈപ്പിലെ വെള്ളം പരിശോധിച്ചപ്പോൾ സോപ്പുപൊടിയുടെ ഗന്ധം അനുഭവപ്പെട്ടു. പൊലീസ് സംഘം ചായയുടെയും വെള്ളത്തിെൻറയും സാമ്പിളുകൾ ശേഖരിച്ചു. ചില വിദ്യാർഥികൾ സംശയകരമായ നിലയിൽ കാൻറീനിൽ നിൽക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെന്ന് സൂചനയുണ്ട്. സ്കൂളിന് അപകീർത്തി ഉണ്ടാക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പി.ടി.എ പ്രസിഡൻറ് സനൽകുമാർ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.