ചവറ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊലീസ് നടപ്പാക്കിവരുന്ന ജലരക്ഷ പ്രവർത്തനത്തിെൻറ ഭാഗമായി സെൻറ് തോമസ് തുരുത്തിലെ ഗിൽബർട്ടിന് വീട് പുനർനിർമിച്ച് നൽകിയും വീട്ടുപകരണങ്ങൾ വാങ്ങിനൽകിയും ശക്തികുളങ്ങര പൊലീസ് ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി. പ്രളയംമൂലം വീട്ടിൽ വെള്ളം കയറി പൊലീസിെൻറ നിർദേശത്താൽ ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞുവരുകയായിരുന്ന ഗിൽബർട്ട് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. വീട് മുഴുവൻ ചളി കയറി മേൽക്കൂരയിളകി പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത നിലയിൽ കിടക്കുകയായിരുന്നു. നിർധനനായ ഗിൽബർട്ട് ചളി ഭാഗികമായി തുടച്ച് അതിൽ തുണികൾ വിരിച്ച് 15ഉം, 13ഉം, 10ഉം വയസ്സുള്ള മൂന്ന് കുട്ടികളും രോഗിയായ ഭാര്യയുമായി പ്ലൈവുഡ് കൊണ്ട് നിർമിച്ചതും ഷീറ്റ് മേഞ്ഞതുമായ വീട്ടിൽ മറ്റ് മാർഗങ്ങളില്ലാതെ കഴിഞ്ഞുവരുകയായിരുന്നു. വിവരം അറിഞ്ഞ് ശക്തികുളങ്ങര എസ്.ഐ ആർ. രതീഷിെൻറ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം ചേർന്ന് ഓണാഘോഷം ഒഴിവാക്കി അരലക്ഷം രൂപ കണ്ടെത്തി. ഇൗ തുക ഉപയോഗിച്ച് ഗിൽബർട്ടിെൻറ വീട് പുനർനിർമിക്കുകയായിരുന്നു പൊലീസ്. ഇഷ്ടികയും മെറ്റലും ഉപയോഗിച്ച് തറപാകിയും കതകുകൾ നൽകിയും മേൽക്കൂര ശരിയാക്കിയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കി. കൂടാതെ കട്ടിൽ, പായ, പുതുവസ്ത്രങ്ങൾ എന്നിവ നൽകുകയും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പുനർനിർമിച്ച വീടിെൻറ താക്കോൽ ദാനം കഴിഞ്ഞ ദിവസം എസ്.എച്ച്.ഒ ആർ. രതീഷ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.