മൺറോതുരുത്തിന് കരകയറാൻ വേണ്ടത്​ പ്രത്യേക പാക്കേജ്

കുണ്ടറ: മനോഹാരിതയുടെ തുരുത്ത് വീണ്ടും ദുരിതങ്ങളുടെയും ആകുലതകളുടെയും കേന്ദ്രമാകുകയാണ്. ആഗോളതാപനം മൂലമുണ്ടായ കാലാവസ്ഥവ്യതിയാനവും പതിവായ വേലിയേറ്റവും വിതക്കുന്ന ദുരിതത്തിന് പുറമേയാണ് ഇപ്പോൾ മൺറോതുരുത്തിൽ പ്രളയത്തി​െൻറ ഭാഗമായുണ്ടായ വെള്ളപ്പൊക്കവും. പരിഹാരമായി പ്രത്യേക പാക്കേജ് വേണമെന്നാണ് ആവശ്യമുയരുന്നത്. ഇരുനൂറോളം വീടുകൾ അപകടസ്ഥിതിയിലാണ്. ഇതിൽ അമ്പതോളം വീടുകൾ ഏത് നിമിഷവും നിലംപറ്റാവുന്ന നിലയിലാണ്. പഞ്ചായത്തിലെ പകുതിഭാഗത്തെ റോഡുകളും തകർന്നു. ചളിനിറഞ്ഞ് കാൽനട പോലും അസാധ്യമാ‍യ റോഡുകളുമുണ്ട്. കല്ലടയാർ കവിഞ്ഞൊഴുകിയപ്പോൾ അറുപതോളം മത്സ്യകൃഷിപാടങ്ങളിൽനിന്ന് ഒരു കോടിയോളം രൂപയുടെ മത്സ്യമാണ് ഒഴുകിപ്പോയത്. 'ഓണത്തിന് ഒരു മുറം' പച്ചക്കറി ഉൾപ്പെടെ ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചു. അഷ്ടമുടിക്കായലി​െൻറ തീരം ബലപ്പെടുത്താനായി തയാറാക്കിയ ആയിരക്കണക്കിന് കണ്ടൽ തൈകളും ഒലിച്ചുപോയി. മൺറോതുരുത്തിൽ ഏറെ ദുരിതം വിതച്ച വാർഡുകളിലെ റോഡുകളും വീടുകളും നിർമിക്കണമെങ്കിൽ സാധാരണ ടെൻഡർ രീതികൾ പരിഹാരമാവില്ല. റോഡ് ഗതാഗതമില്ലാത്ത ഇവിടെ നിർമാണസാമഗ്രികൾ ജലമാർഗമേ എത്തിക്കാൻ കഴിയൂ. ഇതിനാകട്ടെ വലിയ തുകയും വേണം. സാധാരണ ടെൻഡർ നടപടികളുടെ സ്വാഭാവികരീതികളും മൺറോതുരുത്തിന് പ്രശ്നമാകും. ഇതിനാൽ പഞ്ചായത്തി​െൻറ പുനർജനിക്കായി പ്രത്യേക പാക്കേജ് വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.