ചില്ലറ വിദേശമദ്യ വിൽപനശാലകളിൽ ഋഷിരാജ് സിങ്​ പരിശോധന നടത്തി

കൊല്ലം: ഓണത്തോടനുബന്ധിച്ചുള്ള എൻഫോഴ്സ്മ​െൻറ് പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ചിന്നക്കടയിലെ ചില്ലറ വിദേശമദ്യ വിൽപനശാലകളിൽ നേരിട്ട് പരിശോധന നടത്തി. ജില്ലതലത്തിൽ ഓണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയിട്ടുള്ള മുന്നൊരുക്കം അദ്ദേഹം അവലോകനം ചെയ്തു. മദ്യവിൽപനശാലകളിൽ എല്ലാത്തരം മദ്യത്തി​െൻറയും ലഭ്യത ഉറപ്പുവരുത്തുമെന്നും അബ്കാരി ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നും എക്സൈസ് കമീഷണർ അറിയിച്ചു. മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികളും രഹസ്യവിവരങ്ങളും കൊല്ലം അസിസ്റ്റൻറ് എക്സൈസ് കമീഷണറുടെ 9496002862 നമ്പരിൽ അറിയിക്കണമെന്നും വിവരം തരുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അസിസ്റ്റൻറ് എക്സൈസ് കമീഷണർ അറിയിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജി. മുരളീധരൻനായർ, അസിസ്റ്റൻറ് എക്സൈസ് കമീഷണർ പി.കെ. സനു എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.