500 ലോഡ് സാധനങ്ങൾ; തിരുവനന്തപുരം രചിച്ചത് ചരിത്രം

തിരുവനന്തപുരം: പ്രളത്തിൽനിന്ന് കരയേറുന്ന കേരളത്തിന് സഹായമായി തിരുവനന്തപുരത്തുനിന്ന് ജില്ല ഭരണകൂടം അയച്ചത് 500ഓളം ലോഡ് അവശ്യവസ്തുക്കൾ. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ തുറന്ന കലക്ഷൻ സ​െൻററുകളിലേക്ക് കഴിഞ്ഞ ഒരാഴ്ച അവശ്യസാധനങ്ങളുടെ ഒഴുക്കായിരുന്നു. ദുരിതബാധിതർക്കായി ഇത്ര വലിയ സഹായം നൽകാൻ കഴിഞ്ഞത് ഒത്തൊരുമയുടെ വിജയമാണെന്നും ജനങ്ങൾ നൽകിയ സഹായത്തിനും സഹകരണത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും ജില്ല കലക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ദുരിതബാധിതജില്ലകളിലെ ശുചീകരണപ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രാതിനിധ്യം ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് കലക്ഷൻ സ​െൻററുകളുടെ പ്രവർത്തനത്തെക്കുറിച്ച് കലക്ടർ വിശദീകരിച്ചത്. കഴിഞ്ഞ 15ന് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടിനെത്തുടർന്ന് നിരവധിപേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന സാഹചര്യത്തിൽ, ഈ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് സാധനങ്ങളെത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സാധനങ്ങൾ ശേഖരിക്കാൻ ആദ്യം പദ്ധതിയിട്ടതെന്ന് കലക്ടർ പറഞ്ഞു. പക്ഷേ, 16ന് രാവിലെയോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. മധ്യകേരളത്തിലെ സമാനതകളില്ലാത്ത പ്രളയത്തി​െൻറ വാർത്തകൾ മാധ്യമങ്ങളിൽവന്നു. കെട്ടിടങ്ങളുടെ രണ്ടാം നിലയിലേക്കുവരെ വെള്ളം കയറി. രണ്ടുമൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കേണ്ട അടിയന്തര ആവശ്യമുണ്ടായി. ഈ ജില്ലകളിലേക്ക് വ്യോമമാർഗം തിരുവനന്തപുരത്തുനിന്ന് ഭക്ഷണമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പ്രളയബാധിത ജില്ലകളുടെ സഹായകേന്ദ്രമായി തിരുവനന്തപുരം മാറിയതെന്ന് കലക്ടർ പറഞ്ഞു. എയർക്രാഫ്റ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യം സാധനങ്ങൾ അയച്ചത്. 1.5 ടൺ സാധനങ്ങൾ കൊണ്ടുപോകാവുന്ന വലുതും 500 കിലോ സാധനങ്ങൾ കയറ്റാവുന്ന ചെറുതും ഇനത്തിൽെപട്ട ഹെലികോപ്ടറുകളിൽ ഭക്ഷണം തിരുവനന്തപുരത്തുനിന്ന് അയച്ചു. 45 ടണ്ണോളം ഭക്ഷണസാധനങ്ങളാണ് ഹെലികോപ്ടർ വഴി അയച്ചത്. ഇതിനൊപ്പംതന്നെ റോഡ്മാർഗവും ഒന്നിനുപിറകേ ഒന്നായി അവശ്യസാധനങ്ങളുമായി ലോറി നീങ്ങി. തിരുവനന്തപുരത്തെ ജനങ്ങൾ നൽകിയ സംഭാവനകളായിരുന്നു ഇത്. എത്ര നന്ദിപറഞ്ഞാലും മതിയാകാത്ത സഹകരണമായിരുന്നു ജനങ്ങളിൽനിന്ന് ലഭിച്ചത്. ഇത് തരംതിരിക്കുന്നതിനും കയറ്റിയയക്കുന്നതിനും രാപ്പകലില്ലാതെ ജോലി ചെയ്ത യുവജനങ്ങളുടെ സേവനവും വാക്കുകൾക്കതീതമാണെന്ന് കലക്ടർ പറഞ്ഞു. ഇന്നലെ അയച്ചത് 19 ലോഡ് തിരുവനന്തപുരം: ദുരിതബാധിതജില്ലകളിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇന്നലെ അയച്ചത് 19 ലോഡ് സാധനങ്ങൾ. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷൻ കേന്ദ്രങ്ങളിൽനിന്നാണ് ഇവ അയച്ചത്. ഭക്ഷ്യസാധനങ്ങൾ ഇനി അയക്കേണ്ടതില്ലെന്ന് അറിയിപ്പുലഭിച്ചതോടെ ജില്ല ഭരണകൂടം തുറന്ന നാല് കലക്ഷൻ സ​െൻററുകളിൽ മൂന്നെണ്ണം ഇന്നലെ ഉച്ചയോടെ അടച്ചിരുന്നു. ഇവിടെനിന്നുള്ള സാധനങ്ങൾ നിശാഗന്ധിയിലെത്തിച്ചാണ് വിവിധ ജില്ലകളിലേക്ക് അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.