തിരുവനന്തപുരം: പ്രളയം പെയ്തിറങ്ങിയ മണ്ണില്‍ പതിവ് ആഘോഷങ്ങളില്ലാതെ ഇന്ന് തിരുവോണം. സര്‍ക്കാറും സംഘടനകളുമടക്കം ഓണാഘോഷങ്ങള്‍ ഒരു മനസ്സോടെ ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും ഉത്രാടപ്പാച്ചിലിൽ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. ചാല മാർക്കറ്റിലും കിഴക്കേകോട്ടയിലും സാധനസാമഗ്രികൾ വാങ്ങാനെത്തിയവരുടെ വലിയ തിരക്കുണ്ടായി. പ്രതീക്ഷിച്ച കച്ചവടം നടക്കാത്തതിെൻറ നിരാശ വ്യാപാരികളും പങ്കുവെച്ചു. പ്രളയം നാശം വിതച്ചതോടെ അവശ്യസാധനങ്ങൾ മിക്കതും മുൻവർഷത്തെപ്പോലെ ഇക്കുറി എത്തിയില്ല. അതിനാൽ പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾക്ക് വലിയ വിലയാണ് അനുഭവപ്പെടുന്നത്. അത്തം മുതല്‍ക്കുള്ള ദിവസങ്ങളെല്ലാം നാട്ടുകാര്‍ കൈമെയ് മറന്ന് പ്രളയത്തിെൻറ ദുരിതാശ്വാസത്തിനുള്ള ശ്രമങ്ങളില്‍ മുഴുകിയിരുന്നു. അതുകൊണ്ടുതന്നെ ഓണക്കോടി വാങ്ങാനും ഓണസദ്യയൊരുക്കാനുമുള്ള തയാറെടുപ്പുകള്‍ മുൻകൊല്ലങ്ങളിലേതുപോലെ ഇക്കുറി സജീവമല്ലായിരുന്നു. എങ്കിലും മഴ മാറിനിന്ന കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ തിരക്കുണ്ടായി. നെയ്യാറ്റിന്‍കരയിലെയും വെള്ളായണിയിലെയും കാര്‍ഷിക മേഖലയില്‍നിന്ന് അവശേഷിച്ച പച്ചക്കറികളെല്ലാം നഗരത്തിലുൾപ്പെടെ വിപണിയിലെത്തിച്ചിരുന്നു. കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ നടന്ന ഓണവിപണിയും സപ്ലൈകോ വിപണിയും ജനങ്ങൾക്ക് ആശ്വാസമായി. തമിഴ്‌നാട്ടില്‍നിന്നുള്ള വാഴക്കുലകളും ജില്ലയിലെത്തിയിരുന്നു. പൂ വിപണിയിൽ മുൻകാലങ്ങളിലെ തിരക്കുണ്ടായില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തിരുവോണനാളില്‍ ഓണവില്ല് സമര്‍പ്പിക്കും. ക്ഷേത്രത്തിലെ അഭിശ്രവണമണ്ഡപത്തില്‍ സമർപ്പിക്കുന്ന ഓണവില്ലുകള്‍ ശ്രീകോവിലില്‍ പൂജിച്ചശേഷം വഴിപാട് നല്‍കിയ ഭക്തര്‍ക്ക് വിതരണം ചെയ്യും. തിരുവോണപൂജകളും വിവിധ ക്ഷേത്രങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.