കഴക്കൂട്ടം: പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അവശേഷിക്കുന്ന സി.ആർ.പി.എഫ് ഭടന്മാർ പുനരധിവാസ പ്രവർത്തനങ്ങളുമായി ദുരന്തമേഖലയിൽ സേവനംചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ കൂടുതൽ ഭടന്മാരെ ലഭ്യമാക്കുമെന്നും സി.ആർ.പി.എഫ് അഡീഷനൽ ഡി.ജി.പി പങ്കജ്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സഹായം വാഗ്ദാനം ചെയ്തത്. ഇപ്പോൾ 350 സി.ആർ.പി.എഫ് ജവാന്മാർ തൃശൂർ ജില്ലയിലെ മാളയിൽ പൊതുകെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവയുടെ ക്ലീനിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. വിവിധസ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സ്വന്തം വീടുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സഹായങ്ങൾ നൽകാൻ തയാറാണെന്നും ജമ്മു-കശ്മീർ, ജയ്പുർ തുടങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 20 ടൺ അവശ്യ വസ്തുക്കൾ ദുരിതാശ്വാസമേഖലയിലും ക്യാമ്പുകളിലും വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.