യു.എ.ഇയുടെ സഹായം സ്വീകരിക്കണം -ജമാഅത്ത്​ കൗൺസിൽ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസമായി യു.എ.ഇ ഭരണാധികാരികൾ നൽകാമെന്ന് പറഞ്ഞ സഹായം നയം തിരുത്തിയിട്ടാണെങ്കിലും ഇന്ത്യ സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ജമാഅത്ത് കൗൺസിൽ ഉന്നതാധികാരസമിതി യോഗം അംഗീകരിച്ച പ്രമേയത്തിലൂടെയാണ് അഭ്യർഥന നടത്തിയത്. സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷവഹിച്ചു. വിഴിഞ്ഞം ഹനീഫ്, പി. സെയ്യദലി, കുളപ്പട അബൂബക്കർ, ജെ.എം. മുസ്തഫ, എ.എം. ഹാരിസ് തൃശൂർ, ഇടുക്കി നൗഷാദ്, എൻ.ഇ. സലാം കൊച്ചി, എ. അഷ്റഫ് മാള എന്നിവർ സംസാരിച്ചു. മുഹമ്മദ് ബഷീർ ബാബു സ്വാഗതവും പാപ്പനംകോട് അൻസാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.