കൊല്ലം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സിറ്റി പൊലീസിെൻറ നിർഭയ അംഗങ്ങൾ രംഗത്തിറങ്ങി. 156 പേർ അടങ്ങുന്ന സംഘത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് നിയോഗിച്ചു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം ആരോഗ്യവകുപ്പിെൻറ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ ഫ്ലാഗ്ഓഫ് ചെയ്തു. ഓണാഘോഷമില്ല, ഗാന്ധിഭവനിൽ കടലിെൻറ മക്കൾക്ക് ആദരം പത്തനാപുരം: പ്രളയദുരന്തത്തില്‍പെട്ട ആയിരങ്ങളെ സ്വന്തം ജീവന്‍ പോലും വകവെക്കാതെ രക്ഷിച്ച് കേരളത്തിനഭിമാനമായി മാറിയ കടലിെൻറ മക്കളെ ഗാന്ധിഭവൻ ആദരിക്കും. ഇത്തവണത്തെ ഓണാഘോഷം ഉപേക്ഷിച്ചാണ് പകരം ആദരിക്കൽ ചടങ്ങ് നടത്തുന്നത്. ആഗസ്റ്റ് 30ന് ഒരുമണിക്ക് ഗാന്ധിഭവനിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.