കൊല്ലം: മഴക്കെടുതിയെതുടർന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് എെട്ടണ്ണം മാത്രം. 257 കുടുംബങ്ങളിലെ 828 പേരാണ് ക്യാമ്പുകളിലുള്ളത്. അഞ്ച് ക്യാമ്പുകളിലായി കഴിയുന്ന 431 പേര്‍ ആലപ്പുഴ ജില്ലയില്‍നിന്നുള്ളവരാണ്. ആറ് ക്യാമ്പുകള്‍ കരുനാഗപ്പള്ളി താലൂക്കിലും രണ്ടെണ്ണം കൊല്ലം താലൂക്കിലുമാണ്. ആലപ്പുഴക്കാരുടെ അഞ്ച് ക്യാമ്പുകൾ ഉൾപ്പെെട 112 ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. അമൃത യു.പി.എസ് പാവൂമ്പ, വേങ്ങര എല്‍.പി.എസ് തൊടിയൂര്‍, ജി.എല്‍.പി സ്‌കൂള്‍ ചവറ, ജി.എച്ച്.എസ്.എസ് ഓച്ചിറ, അമൃത എൻജിനീയറിങ് കോളജ് കെ.എസ്.പുരം, ഇന്‍ഫൻറ് ജീസസ് സ്‌കൂള്‍ കൊല്ലം, കുന്നത്തുവീട്, മുളവന, ഗുരുമന്ദിരം മുരുക്കുംപാടം എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് ഇനിയുള്ളത്. ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. ചളി നിറഞ്ഞ 3355 വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി. പ്രളയം ബാധിച്ച 274 വാര്‍ഡുകളില്‍ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരും അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് ശുചീകരണജോലികള്‍ ഏകോപിപ്പിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ട്. 1119 ശുചിമുറികള്‍ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. 2714 കിണറുകളുടെ ശുചീകരണവും ഉടന്‍ പൂര്‍ത്തിയാകും. പൊതുസ്ഥാപനങ്ങളും സ്ഥലങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ജില്ലാ പ്ലാനിങ് ഓഫിസറുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ -ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, എ.ഡി.സി (ജനറല്‍) എന്നിവരടങ്ങിയ സമിതിയാണ് ജില്ലതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.