(ചിത്രം) പുനലൂർ: ദിവസങ്ങൾ നീണ്ട മഴ മാറി വെയിൽ കനത്തതോടെ മലയോരമേഖലയിലെ ജനജീവിതം സാധാരണനിലയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിലായിരുന്ന പുനലൂർ പട്ടണത്തിലെ വെട്ടിപ്പുഴ എം.എൽ.എ റോഡിലടക്കം വെള്ളം പൂർണമായും കല്ലടയാറ്റിലേക്ക് ഉൾവലിഞ്ഞു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ ആര്യങ്കാവ് വരെ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു . പാതയിൽ ഉൾപ്പെടുന്ന എം.എസ്.എൽ ഭാഗത്തെ തകർച്ചമൂലം ഗതാഗതം പൂർണമായും പുനഃസ്‌ഥാപിക്കാനായില്ല. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞതും തെന്മല ഡാമിലെ വെള്ളത്തിെൻറ അളവ് നിയന്ത്രിതമായതും ജനജീവിതം സാധാരണനിലയിലേക്കെത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം നിർത്തി. പെരുന്നാൾ-ഒാണത്തിരക്കുകൂടിയായതോടെ പുനലൂർ പട്ടണത്തിലെ ഇടറോഡുളിൽ ഉൾപ്പെടെ തിരക്കേറി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. പട്ടണത്തിലെ പല എ.ടി.എം കൗണ്ടറുകൾക്കു മുന്നിലും നീണ്ടനിരയാണ്. മലയോരമേഖലയിൽ ഒറ്റപ്പെട്ട വനമധ്യേയുള്ള അച്ചൻകോവിലിലേയും റോസുമലയിലേയും ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെട്ടുതുടങ്ങിയതോടെ ഇവിടെയും സാധാരണനിലയിലായി. ദേശീയപാതയിലേക്ക് മലയിടിഞ്ഞു; പരിഭ്രാന്തി (ചിത്രം) പുനലൂർ: മഴക്കെടുതികളെ തുടർന്ന് ഗതാഗത നിയന്ത്രണം നിലവിലുള്ള ദേശീയപത 744ൽ കോട്ടവാസൽ പള്ളിക്ക് സമീപം റോഡിലേക്ക് മലയിടിഞ്ഞുവീണത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. കനത്തമഴയിൽ നീരുറവ രൂപപ്പെട്ട മലയുടെ ഒരുഭാഗം തകർന്ന് പാതയിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നത് അപകടമൊഴിവാക്കി. പാതയുടെ മധ്യഭാഗംവരെ മണ്ണുംചെളിയും നിറഞ്ഞ നിലയിലാണ്. കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം സുരക്ഷിതമല്ലെന്നാണ് പൊലീസിെൻറയടക്കം റിേപ്പാർട്ട്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേലധികാരികെള അറിയിച്ചിട്ടുണ്ട്. മുൻകരുതെലന്ന നിലയിൽ വനംവകുപ്പ് ചെക്പോസ്റ്റും അടച്ചു. ആര്യങ്കാവിൽ നിന്നും നാട്ടുകാരെത്തി എക്സ്കവേറ്ററിെൻറ സഹായത്തോടെ പാതയിലെ മണ്ണുംചെളിയും നീക്കംചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വൈകി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പാതയിൽ തെന്മല എം.എസ്.എല്ലിലെ തകർച്ചയെ തുടർന്ന് വാഹനഗതാഗതം ഇപ്പോൾ ഭാഗികമാണ്. ഇ.എം.എസ്.എല്ലിൽ പാതയുടെ വശം താൽക്കാലികമായി ബലപ്പെടുത്തി വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. ദുരിതബാധിതർക്ക് ൈഫ്രഡേ ക്ലബിെൻറ കൈത്താങ്ങ് കൊല്ലം: അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി ഉണ്ടായ കെടുതികളിൽ വീടും ജീവിതോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയവർക്ക് കൊല്ലം ൈഫ്രഡേ ക്ലബിെൻറ പ്രവർത്തനം ആശ്വാസമായി. കാനനമധ്യത്തിൽ ബാഹ്യലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞ നാൽപതോളം നിർധന കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ൈഫ്രഡേ ക്ലബ് പ്രവർത്തകർ നേരിട്ടെത്തി വസ്ത്രവും ഭക്ഷണസാമഗ്രികളും അടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. കഴിഞ്ഞദിവസം അച്ചൻകോവിലിൽ എത്തിയ ൈഫ്രഡേ ക്ലബ് പ്രവർത്തകർ അച്ചൻകോവിൽ ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ ഉണ്ടായിരുന്ന മുഴുവൻ കുടുംബങ്ങൾക്കുപുറമെ ആറിെൻറ മറുകരയിൽ താമസിക്കുന്നവർക്കുള്ള ഭക്ഷണ കിറ്റുകൾ ജനപ്രതിനിധികൾക്ക് കൈമാറുകയും ചെയ്തു. ക്ലബ് ജന. സെക്രട്ടറി എ. അമാനുല്ലാഖാൻ, എം. കമാലുദ്ദീൻ, ഷാജഹാൻ ഉളിയക്കോവിൽ, ഇക്ബാൽ മാവള്ളി, അൻസാർ കോയിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റിലീഫ് പ്രവർത്തനം. വിവിധയിടങ്ങളിലെ ദുരിതബാധിത മേഖലകളിൽ സാധനങ്ങൾ എത്തിക്കുന്നതിനും ശുചീകരണ ജോലികളിൽ സഹായിക്കുന്നതിനും താൽപര്യമുള്ളവർ എ.കെ.എ. സലിം (9447480205), ലത്തീഫ് ഒറ്റത്തെങ്ങിൽ (9447471117) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.