കുന്നത്തൂരിലെ ക്യാമ്പുകളിൽ രജിസ്​റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും അനർഹർ

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ പ്രളയവുമായി ബന്ധപ്പെട്ട് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകൾ മുഴുവൻ അവസാനിപ്പിച്ചതോടെ ക്യാമ്പുകളിൽ കയറിപ്പറ്റി സർക്കാറി​െൻറയും സന്നദ്ധപ്രവർത്തകരുടെയും ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചവരെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നു. കല്ലടയാറും പള്ളിക്കലാറും തിങ്ങിനിറഞ്ഞ് ചിലയിടങ്ങളിൽ കരകവിഞ്ഞു എന്നതൊഴിച്ചാൽ സാരമായ വെള്ളപ്പൊക്ക ക്കെടുതികൾ ഇല്ലാതിരുന്ന താലൂക്കിൽ നാലായിരത്തിലേറെ പേരാണ് 16 ക്യാമ്പുകളിലായി രജിസ്റ്റർ ചെയ്തത്. ഭക്ഷണത്തി​െൻറ ഇടവേളകളിൽ വീടുകളിൽ പോയി വിശ്രമിച്ചിരുന്ന അനർഹർക്കെല്ലാം വളംെവച്ചത് ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ്. ആറുകളുടെ തീരെത്ത വീടുകളിൽ വെള്ളം കയറിയിരുന്നു. സാധാരണ ജീവിതം ഈ വീടുകളിൽ അസാധ്യമായ ഘട്ടത്തിലാണ് മേഖലയിൽ നാല് ക്യാമ്പുകൾ തുറന്നത്. കുന്നത്തൂർ താലൂക്കിൽ വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് പടിഞ്ഞാറേ കല്ലടയിലാണ്. ഈ മേഖലയിൽ അധികൃതർ ശ്രദ്ധയൂന്നുന്നതിനിടെ വിവിധ ഭാഗങ്ങളിൽനിന്ന് ക്യാമ്പുകൾക്കുള്ള സമ്മർദം ശക്തിപ്പെടുകയായിരുന്നു. ഒറ്റദിവസംകൊണ്ട് തുറക്കപ്പെട്ട 12 ക്യാമ്പുകളിലേക്ക് പിന്നീട് 'ദുരിത ബാധിതരുടെ' കുത്തൊഴുക്കായിരുന്നു. പരമാവധി പേരെ ഈ ക്യാമ്പുകളിൽ എത്തിച്ച് രജിസ്റ്റർ ചെയ്യിക്കാൻ പ്രാദേശിക നേതാക്കൾ മത്സരിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാറിൽനിന്ന് 20,000 രൂപ വീതം ആശ്വാസധനം ലഭിക്കുമെന്ന പ്രചാരണമാണ് ഇതിനുകാരണമായത്. ഒന്നും നഷ്ടമാകാത്തവർ ക്യാമ്പുകളിലെ കഥപറഞ്ഞിരുന്ന് ഭക്ഷണം കഴിച്ചിട്ട് രാത്രി വീടുകളിൽ പോയി ഉറങ്ങി. യഥാർഥ ഇരകൾ ഈ തള്ളിക്കയറ്റത്തിൽ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ക്യാമ്പിൽനിന്ന് പായയും തരപ്പെടുത്തി വീട്ടിലേക്ക് പോയ സ്ത്രീയെ അവരുടെതന്നെ പാർട്ടിയുടെ യുവജന പ്രവർത്തകൻ തടഞ്ഞു നിർത്തി പായ തിരികെ വാങ്ങിയതിെന ചൊല്ലി ഒരു ക്യാമ്പിൽ ഒച്ചപ്പാടുണ്ടായി. പായ കിട്ടാതെ പോയ പ്രവർത്തക മുതിർന്ന സഖാക്കളോട് യുവ നേതാവിനെതിരെ പരാതിപ്പെടുകയും ചെയ്തു. തോരാതെ പെയ്ത മഴയിൽ താലൂക്കിൽ ഗണ്യമായ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധ ക്യാമ്പുകളിൽ കുടുങ്ങിയപ്പോൾ കൃഷിവിളകളുടെ നഷ്ടത്തി​െൻറ കണക്കെടുപ്പുപോലും നടക്കാതെ പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.