ക്യാമ്പ് നിർത്തി; ശിവാനന്ദൻ വീണ്ടും ദുരിതജീവിതത്തിലേക്ക്

(ചിത്രം) കൊട്ടിയം: ദുരിതക്കയത്തിൽ നിന്ന് സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച ശിവാനന്ദ​െൻറ മുന്നിൽ ജീവിതം വഴിമുട്ടി. ശരീരം തളർന്ന നിലയിലായ ശിവാനന്ദൻ ക്യാമ്പ് നിർത്തിയതിനെ തുടർന്ന് വീണ്ടും ദുരിതജീവിതത്തിലേക്ക് മടങ്ങുകയാണ്. വെള്ളത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാതെ വീടി​െൻറ ടെറസിന് മുകളിൽ കുടുങ്ങിക്കിടന്ന ഇയാളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുകയായിരുന്നു. കൊട്ടിയം ഒറ്റപ്ലാമൂട് എ.റ്റി.എം ഓട്ഫാക്ടറിക്ക് സമീപം തുണ്ടേതൊടിയിൽ വീട്ടിലായിരുന്നു താമസം. കൊട്ടിയത്തെ കിംസ് സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് ഇദ്ദേഹവും ഭാര്യ ഓമനയും കഴിഞ്ഞിരുന്നത്. വർഷങ്ങളായി ഇയാൾ ശരീരം തളർന്ന് കിടപ്പിലാണ്. കനത്ത മഴയിൽ വീടിനോളം ഉയരത്തിൽ വെള്ളം കയറിയപ്പോൾ ശിവാനന്ദനും ഭാര്യയും ടെറസിന് മുകളിൽ കിടക്കുകയായിരുന്നു. വളരെസാഹസികമായാണ് ഇയാളെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി തകർന്ന വീൽചെയറിൽ പൊക്കിയെടുത്ത് ക്യാമ്പിൽ എത്തിച്ചത്. ക്യാമ്പ് പൂട്ടിയതോടെ വെള്ളം കയറിയവീട്ടിലേക്ക് തിരികെ പോയി. ഇനി എന്തു ചെയ്യുമെന്നറിയാതെ വലയുകയാണ് ശിവാനന്ദനും ഭാര്യയും. 35 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി (ചിത്രം) കൊട്ടിയം: ദുരിതാശ്വാസ ക്യാമ്പിലെ ഒരാഴ്ചത്തെ ജീവിതത്തിന് ശേഷം 35 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. ക്യാമ്പിൽ നിന്നും നൽകിയ പലചരക്ക് സാധനങ്ങളും പായും തലയണയുമൊക്കെയായാണ് ക്യാമ്പിൽ കഴിഞ്ഞവർ മടങ്ങിയത്. കൊട്ടിയം കിംസ് സ്കൂളിൽ കഴിഞ്ഞവരാണ് വീടുകളിലേക്ക് പോയത്. ഇവരെ യാത്രയാക്കാൻ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും സന്നദ്ധസംഘടനാപ്രവർത്തകരും എത്തിയിരുന്നു. വീട് തകർന്നു (ചിത്രം) ഇരവിപുരം: കാറ്റിലും മഴയിലും വീട് തകർന്നുവീണു. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം. മുള്ളുവിള കൊച്ചുകൂനമ്പായിക്കുളം ക്ഷേത്രത്തിന് സമീപം തറവട്ടത്ത് മനോജി​െൻറ വീടാണ് തകർന്നത്. ശബ്ദം കേട്ട് മനോജും കുടുംബവും പുറത്തേക്ക് ഓടിമാറുകയായിരുന്നു. ഓടുമേഞ്ഞ മേൽക്കൂരയും ചുവരുകളും തകർന്നുവീണു. റവന്യൂഅധികൃതരെത്തി നഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.