വിവാഹ വസ്ത്രവിതരണം

ഓച്ചിറ: പരബ്രഹ്മ ക്ഷേത്ര ഭരണസമിതി സെപ്റ്റംമ്പര്‍ മൂന്നിന് പടനിലത്ത് നടത്തുന്ന സമൂഹവിവാഹത്തിന് മുന്നോടിയായ വിവാഹവസ്ത്ര വിതരണവും വിവാഹപൂര്‍വ കൗണ്‍സലിങ്ങും ബുധനാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ കൗണ്‍സലിങ്ങിന് രാജേഷ് പൊന്‍മല നേതൃത്വം നല്‍കും. നാലിനാണ് . സെപ്റ്റംമ്പര്‍ മൂന്നിന് രാവിലെ നടക്കുന്ന സമൂഹ വിവാഹ ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. താലികൈമാറ്റം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവാഹ ധനസഹായ വിതരണം മന്ത്രി ഇ. ചന്ദ്രശേഖരനും നിര്‍വഹിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് െതരഞ്ഞെടുത്ത 38 നിര്‍ധന യുവതികള്‍ക്കാണ് മംഗല്യമൊരുക്കുക. പ്രളയ ദുരന്തകാലമായതിനാല്‍ ആര്‍ഭാടരഹിതമായാണ് വിവാഹം. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ ഭരണസമിതി നല്‍കുമെന്ന് പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍ പിള്ളയും സെക്രട്ടറി കെ. ഗോപിനാഥനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.