കുളത്തൂപ്പുഴ: കുളത്തൂപ്പുഴ മുസ്ലിം ജമാഅത്ത്: നിഷാദ് റഷാദി-7.30 മൈലമൂട് മുസ്ലിം ജമാഅത്ത്: ഷഫീഖ് മന്നാനി-8.00 റോസുമല മുസ്ലിം ജമാഅത്ത്: നംഷീദ് മൗലവി-8.00 തെന്മല മുസ്ലിം ജമാഅത്ത്: ഫസിലുദ്ദീൻ മൗലവി-8.00 നെടുമ്പാറ മുസ്ലിം ജമാഅത്ത്: അബ്ബാസ് മൗലവി-8.00 കഴുതുരുട്ടി മുസ്ലിം ജമാഅത്ത്: അബ്ദുൽ മജിദ് ബാഖവി-8.00 ഇടപ്പാളയം മുസ്ലിം ജമാഅത്ത്: ഇബ്രാഹിംകുട്ടി മൗലവി-8.00 ഉറുകുന്ന് മുസ്ലിം ജമാഅത്ത്: സഇൗദ് മദനി-8.00 പത്തടി മുസ്ലിം ജമാഅത്ത്: സലീം മൗലവി-8.00. മാമ്പഴത്തറ കുറവൻതാവളം: പീരുമുഹമ്മദ് മുസ്ലിയാർ-8.00 ഇടമൺ 34: റഫീഖുൽ ഖാസിമി-8.00 ഒറ്റക്കൽ മസ്ജിദ്: അഫ്സൽ മൗലവി-8.00 കുളത്തൂപ്പുഴ ഈദ്ഗാഹ്: അബ്ദുസമദ് മൗലവി -7.30 ദുരിതാശ്വാസ ഫണ്ട്് പിരിവുകാരുടെ ബാഹുല്യം നാട്ടുകാർക്ക് ദുരിതമായി കുളത്തൂപ്പുഴ: പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരുടെ പേരിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് പണപ്പിരിവ് നടത്തുന്നവരുടെ ബാഹുല്യം നാട്ടുകാർക്ക് ദുരിതമായി. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ഓരോ ദിവസവും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും പണപ്പിരിവിനായി എത്തുന്നതാണ് ജനത്തെ വലയ്ക്കുന്നത്. വിവിധ സംഘടനകൾ ദുരിതബാധിതർക്കായി ഭക്ഷണവും വസ്ത്രവും നാട്ടുകാരിൽനിന്ന് ശേഖരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ എത്തിച്ചിരുന്നു. ഇതിനു പുറമേ വെള്ളപ്പൊക്കമുണ്ടായ ആഗസ്റ്റ് 15 മുതൽ ഓരോ ദിവസവും രണ്ടും മൂന്നും സംഘടനകളാണ് വീടുകളിലെത്തി ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നത്. അന്നന്നത്തെ അധ്വാനത്തിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന നിർധനർ ഇതുമൂലം നിസ്സഹായരാണ്. ദുരിതാശ്വാസത്തിനായി നീട്ടപ്പെടുന്ന കൈകൾ വെറുതെ മടക്കാൻ കഴിയാത്തതിനാൽ തങ്ങളുടെ കൈവശമുള്ള തുക നിക്ഷേപിക്കുന്നവരാണേറെ. വ്യാപാരികളാണ് സംഘടനകളുടെ ബാഹുല്യംമൂലം ഏറെ വലയുന്നത്. കനത്തമഴ വിപണിയിൽ മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്. ഇതിനൊപ്പം രാവിലെ മുതലുള്ള ഫണ്ടുപിരിവ് താങ്ങാനാവുന്നില്ലെന്നാണ് അവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.