ആശ്വാസവുമായി വ്യാപാരി വ്യവസായി ​ഏകോപനസമിതി

കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജനും ജനറൽസെക്രട്ടറി ജി. ഗോപകുമാറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഗഡുവായ ഒരു ലക്ഷം രൂപ കലക്ടർ ഡോ. എസ്. കാർത്തികേയന് കൈമാറി. ദുരിതമനുഭവിക്കുന്ന കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, മറ്റ് അത്യാവശ്യകാര്യങ്ങൾ എന്നിവ എത്തിച്ചുകൊടുക്കുകയും ആശ്വാസം പകരുകയും ചെയ്തു. വിശ്വകർമ ദിനാഘോഷം ഉപേക്ഷിച്ചു കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ കൊല്ലം താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ സെപ്റ്റംബർ 14, 17 തീയതികളിൽ നടത്താനിരുന്ന ഋഷിപഞ്ചമി-വിശ്വകർമദിനാഘോഷങ്ങൾ ഉപേക്ഷിച്ചു. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. യൂനിയൻ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ കരിക്കോട്, അയത്തിൽ അനിൽകുമാർ, ജി. സജീവ്, ജ്യോതീന്ദ്രലാൽ, ജഗദീശൻ, കെ. പ്രസാദ്, ശ്രീധരൻ, അജയകുമാർ, പി. ഗോപാലകൃഷ്ണൻ, ശശിധരൻ, അംബിക, നല്ലശിവൻ, കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.