പെരുന്നാൾ-ഓണ വിപണി ഉണരുന്നു

കൊല്ലം: പ്രളയമഴയിൽ ദുരിതത്തിലായ പെരുന്നാൾ-ഒാണ വിപണിയിലും ആശ്വാസവെയിൽ. മഴ മാറിനിന്നതോടെ ഞായറാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് തുടങ്ങി. പതിവ് ഉത്സവകാവത്തെ പ്രൗഢിയിലേക്ക് വിപണിക്ക് ഇനിയും എത്താനായിട്ടില്ല. മഴയെ തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾ വരെ താറുമാറായിരുന്നു. ബോണസ് ഉൾെപ്പടെയുള്ള ആനുകൂല്യ വിതരണം വരുംദിവസങ്ങളിൽ നടക്കും. മഴക്കെടുതിയിടെ തീവ്രത പച്ചക്കറി വിപണയിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. സാധനങ്ങളുടെ ദൗർലഭ്യം വില കുതിച്ചുകയറാൻ ഇടയാക്കി. മഴക്കെടുതിയുടെ അനന്തരഫലം വിപണിയെ എങ്ങനെ ബാധിെച്ചന്ന് ദിവസങ്ങൾക്കകം അറിയാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.