പത്തനംതിട്ട: ദുരിതത്തിലായ ജില്ലയിലേക്ക് കാരുണ്യപ്രവാഹം തുടരുന്നു. നാടിെൻറ എല്ലാ ഇടത്തേക്കും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി ലോഡുകണക്കിനാണ് സഹായമെത്തുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നാണ് കഴിഞ്ഞദിവസം ധാരാളം സഹായമെത്തിയത്. എന്നാൽ, ഇത് കൃത്യമായി വിതരണം ചെയ്യുന്നിെല്ലന്ന പരാതി നാട്ടുകാർക്കുണ്ട്. ചിലയിടത്ത് സാധനങ്ങൾ ആവശ്യത്തിലേറെ ലഭിക്കുേമ്പാൾ ചിലയിടത്ത് കിട്ടുന്നില്ല. പല സ്ഥലങ്ങളിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുമുണ്ട്. പ്രമുഖ രാഷ്ട്രീയപാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും മറ്റ് നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സഹായമാണ് ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.