കിളിമാനൂർ: സംസ്ഥാന പാതയിൽ ജില്ല അതിർത്തിയിൽ വാഴോട് കണ്ണയംകോട് ബൈക്കപകടത്തിൽപെട്ട് പിന്നിലിരുന്ന യാത്രികൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കിളിമാനൂർ തട്ടത്തുമല മണലേത്തുപച്ച കല്ലുവിള വീട്ടിൽ സുകേശ്-വത്സല ദമ്പതികളുടെ മകൻ ഉമേഷാണ് (18) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അടയമൺ വയ്യാറ്റിൻകര ചിന്താണികോണത്ത് വീട്ടിൽ വിഷ്ണുവിന് (18) സാരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ വിഷ്ണുവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. നിലമേലിലേക്ക് പോകുകയായിരുന്നു. ഏതെങ്കിലും വാഹനം ഇടിച്ചിട്ടശേഷം കടന്നതാണോയെന്ന് സംശയമുണ്ട്. കിളിമാനൂർ ഇരട്ടച്ചിറയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ ഒാട്ടോ ഇലക്ട്രീഷ്യനാണ് ഉമേഷ്. സഹോദരങ്ങൾ: സുമേഷ്, പരേതയായ സുനിത. അപകട കാരണം വ്യക്തമല്ലെന്ന് ചടയമംഗലം എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.