കൊല്ലം: 'കടലും പ്രളയവും ഒന്നല്ലെന്നറിയാം..., എങ്കിലും ജീവൻ രക്ഷിക്കാനാണ് പോകുന്നത്. ഞങ്ങൾക്ക് ആശങ്കയില്ല..., എല്ലാ ജീവനും ഒരു വില...' പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെടും മുമ്പ് മത്സ്യത്തൊഴിലാളി സംഘത്തിലെ റോജി പറഞ്ഞതാണിത്. ദുരന്തമേഖലയിൽ പഴുതടച്ച രക്ഷാപ്രവർത്തനം നടത്തിയ അവരെ 'കേരളത്തിെൻറ സൈന്യം' എന്നു വിളിച്ചത് വെറുതെയല്ല. സ്വന്തം കുടുംബം പട്ടിണിയാകുമോ എന്നൊന്നും ആലോചിക്കാതെ ദുരന്തമുഖത്തെത്തുകയായിരുന്നു അവർ. പത്തനംതിട്ടയിലെയും ചെങ്ങന്നൂരിലെയും രക്ഷാപ്രവർത്തനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി കൊല്ലത്തേക്ക് എത്തിത്തുടങ്ങി. ആദ്യസംഘം ഞായറാഴ്ച ഉച്ചയോടെ നീണ്ടകരയിലെത്തി. തിരികെ യാനങ്ങൾ കൊണ്ടുവരാൻ വാഹനം കിട്ടാതെ ഇവർക്കു ബുദ്ധിമുട്ടേണ്ടി വന്നു. ജില്ല ഭരണകൂടത്തിെൻറ ഇടപെടലിൽ നിരവധി ലോറികൾ പിടിച്ചെടുത്താണ് യാനങ്ങൾ തിരികെ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പല യാനങ്ങൾക്കും കേടുപാടുപറ്റിയിട്ടുണ്ട്. പ്രത്യേക ദൗത്യസംഘത്തിന് എത്തിച്ചേരാൻ കഴിയാത്തിടത്തുവരെ മത്സ്യത്തൊഴിലാളികളുടെ സഹായഹസ്തങ്ങൾ നീണ്ടു. കൊല്ലത്ത് നിന്ന് 155 ലധികം യാനങ്ങൾ ദുരന്തമേഖലയിൽ എത്തിയെന്നാണ് ജില്ലഭരണകൂടം നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.