ഹരിപ്പാട്ടെ പ്രളയബാധിതർ കൊല്ലത്ത്

കൊല്ലം: പ്രളയം ദുരിതം വിതച്ച ഹരിപ്പാട്, കാരിച്ചാൽ പ്രദേശത്തുള്ളവർക്ക് കൊല്ലത്ത് അഭയമൊരുക്കി. തങ്കശ്ശേരി ഇൻഫൻറ് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലാണ് 190 പേരെ എത്തിച്ചത്. 94 സ്ത്രീകളും 55 പുരുഷന്മാരും 28 കുട്ടികളുമാണുള്ളത്. 11 നാണ് കാരിച്ചാല്‍, ഹരിപ്പാട് ഭാഗങ്ങളില്‍ വെള്ളം കയറിയത്. ഇവരെ താമസിപ്പിച്ചിരുന്ന കാരിച്ചാലിലെ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറിയതോടെയാണ് കൊല്ലത്തെത്തിച്ചത്. ആഹാരം, വസ്ത്രം, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇവർക്ക് എത്തിച്ചു. പ്രളയത്തിനിടെ വീണ് നട്ടെല്ലിനുപരിക്കേറ്റ കാരിച്ചാല്‍ സ്വദേശിനി കുഞ്ഞൂഞ്ഞമ്മക്ക് (76) ജില്ല ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീം ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. ക്വയിലോണ്‍ സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഭക്ഷണവും മറ്റുസൗകര്യവും ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.