തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പാഠപുസ്തകങ്ങളും സ്കൂൾ സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അവ പകരം നൽകുന്നതിനായി ആഗസ്റ്റ് 31ന് മുമ്പായി വിവരം ബന്ധപ്പെട്ട സ്കൂളിൽ രജിസ്റ്റർ ചെയ്യണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു. വിവരം വിദ്യാർഥികളെ അറിയിക്കാൻ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം. ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സെപ്റ്റംബർ മൂന്നിനകം പ്രിൻസിപ്പൽമാർ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ സമർപ്പിക്കണം. പ്രളയത്തിൽ മുങ്ങിയ സ്കൂളുകൾ ഒാണാവധിക്ക് മുമ്പായി ശുചീകരിക്കാൻ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സന്നദ്ധവിഭാഗങ്ങൾ തയാറാകണം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും ഒാണാവധി കഴിഞ്ഞ് തുറക്കുന്ന സമയത്ത് ശുചീകരിക്കണം. ഇതിനായി മുഴുവൻ അധ്യാപകരെയും രക്ഷിതാക്കളെയും പെങ്കടുപ്പിച്ച് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ മുൻകൈയെടുക്കണമെന്നും ഡയറക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളുടെയും പി.ടി.എ യോഗതീരുമാനങ്ങളുടെയും വിവരങ്ങൾ ആഗസ്റ്റ് 28ന് മുമ്പായി ഡയറക്ടറേറ്റിൽ ഇ-മെയിൽ വഴി ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.