തിരുവനന്തപുരം: ''കുട്ടനാട്ടുകാര്‍ കണ്ടിട്ടുള്ളത് ചുണ്ടന്വള്ളത്തിെൻറ അമരത്ത് നിന്ന് പങ്കായമെറിയുന്ന അമരക്കാരനെ ആണ്. എന്നാല്‍, ഫിഷിങ് ബോട്ടുകളില്‍ അണിയത്ത് പൊന്തി നില്‍ക്കുന്ന കൊമ്പില്‍ പിടിച്ച് മീന്‍ നോക്കി ടൈറ്റാനിക്കില്‍ നില്‍ക്കുന്നത് പോലെ വള്ളത്തെ നയിക്കുന്നത് കുട്ടനാട്ടുകാര്‍ക്ക് പുതുമയായിരുന്നു''- ധനമന്ത്രി ഡോ. തോമസ് െഎസക് തെൻറ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ. മരണത്തിെൻറ പുതപ്പുമായി ആർത്തലച്ച് വന്ന പ്രളയത്തിൽ നിന്ന് ദുരിതബാധിതരെ ജീവിതത്തിെൻറ തീരത്തേക്ക് കൊണ്ടുവന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണും മെയ്യും മറന്നുള്ള രക്ഷാപ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. ''സേനകള്‍ ഒന്നുമല്ല, ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും അതിസാഹസികമായി രക്ഷിച്ചത്. ഇത് കേരളത്തിനുനല്‍കുന്ന ഏറ്റവും വലിയ പാഠം , മത്സ്യത്തൊഴിലാളികളെയാണ് ഇതുപോലുള്ള ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടത് എന്നാണ്. കേരള സര്‍ക്കാര്‍ നേരേത്തതന്നെ തീരുമാനിച്ചിരുന്നതാണ്, 200 മത്സ്യത്തൊഴിലാളികൾക്ക് സീ െറസ്ക്യൂ ഓപറേഷനില്‍ പരിശീലനം നല്‍കാന്‍. കേരളത്തിന് സ്വന്തമായി സുസജ്ജമായ സന്നദ്ധസേന ഉണ്ടാവണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു. പേക്ഷ, മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞുനില്‍ക്കും. വിഴിഞ്ഞം മുതല്‍ മുനമ്പം വെരയുള്ള ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് സന്നദ്ധരായി വന്നത്. സ്വന്തം ചെലവില്‍ വള്ളവും വണ്ടിയില്‍ കയറ്റി നാലഞ്ച് തൊഴിലാളികള്‍ ഒരുമിച്ച് പോന്നിരിക്കുകയാണ്. ഒരു പേടിയുമില്ല. ആറ്റിലെ ഒഴുക്കും കാലാവസ്ഥയും ഒന്നും അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല'' -തോമസ് െഎസക് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.