മലയോര മേഖലയിലെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി എം.പി

(ചിത്രം) പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. പുനലൂരിൽ നിന്ന് എം.എസ്.എൽ വളവ് വരെയും എം.എസ്.എൽ വളവിൽനിന്ന് ആര്യങ്കാവ് വരെയും കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങാൻ ധാരണയായിട്ടുണ്ട്. ആര്യങ്കാവിൽനിന്നും ചെങ്കോട്ടയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി തിരുനെൽവേലി കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും ടെലിഫോണിൽ സംസാരിച്ചു. പുനലൂർ, തെന്മല, ആര്യങ്കാവ് മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും എം.പി സന്ദർശിച്ചു. ചെമ്പുമലയിൽ ഉരുൾപൊട്ടൽ സാധ്യതയില്ല (ചിത്രം) കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഇളമ്പൽ കടശ്ശേരി ചെമ്പുമലയിൽ ഉരുൾപൊട്ടൽ സാധ്യതയില്ല. റവന്യൂ അധികൃതരും ഭൂഗര്‍ഭജലവകുപ്പും ചേർന്ന് ഞായറാഴ്ച വിശദമായ പരിശോധന നടത്തി. കഴിഞ്ഞ ദിവസം അടിവാരത്ത് വൻശബ്ദത്തോടെ നീരുറവ രൂപപ്പെടുകയും ഭൂമിക്കടിയിൽനിന്ന്‌ ശബ്ദം തുടരുകയും ചെയ്തതോടെ സമീപവാസികളെ ഒഴിപ്പിച്ചിരുന്നു. ഭൂമിക്കടിയിൽനിന്ന്‌ ശബ്ദം തുടർന്നതോടെ നാട്ടുകാർ ഭയപ്പാടിലായിരുന്നു. ചെമ്പുമലയിലും സമീപപ്രദേശങ്ങളിലും ഉരുള്‍പൊട്ടൽ സാധ്യത ഇല്ലെന്നും സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ സംഘം എന്നിവ ശനിയാഴ്ച മുതല്‍ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. നിലവില്‍ ചെമ്പുമലയുടെ അടിവാരത്തെ കോളനിവാസികൾ ഉൾപ്പെടെ 12 കുടുംബങ്ങളെ കടശ്ശേരി പകൽവീട്ടിലേക്കും 60 പേരെ ഇളമ്പൽ ഗവ. യു.പി.എസിലെ ദുരിതാശ്വാസകേന്ദ്രത്തിലേക്കും മാറ്റി. വരും ദിവസങ്ങളില്‍ ജിയോളജി വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും. വിഭവ സമാഹരണ കേന്ദ്രം തുറന്നു കരുനാഗപ്പള്ളി: പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കാനായി ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയയുടെ നേതൃത്വത്തിൽ വിഭവ സമാഹരണകേന്ദ്രം തുറന്നു. മാർക്കറ്റ് റോഡിലെ ജബൽ മസ്ജിദിലെ ഇസ്ലാമിക് സ​െൻററിലാണ് കേന്ദ്രം. പന്തളം, ചെങ്ങന്നൂർ, കുട്ടനാട് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങൾ ഇവിടെ നൽകാം. ദുരിതാശ്വാസകേന്ദ്രത്തിൽ സേവനം ചെയ്യാൻ സന്നദ്ധതയുള്ളവർ ഓഫിസുമായോ 9495063566, 9946718352 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് കോഓഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.