പരവൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ 38 കുടുംബങ്ങൾ

(ചിത്രം) പരവൂർ: പരവൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ 38 കുടുംബങ്ങളും ഇതരസംസ്ഥാനക്കാരുമടക്കം 188 പേർ. പത്ത് ഇതരസംസ്ഥാനക്കാരാണ് ക്യാമ്പിലുള്ളത്. ഏതാനും ദിവസങ്ങൾകൂടി ഇവരെ ക്യാമ്പിൽതന്നെ പാർപ്പിക്കേണ്ടിവരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ആഹാരസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ആവശ്യത്തിലധികം സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരവൂർ കായലിൽനിന്നും പൊഴി മുറിച്ച് വെള്ളം തുറന്നുവിട്ടെങ്കിലും ജലനിരപ്പ് ഇപ്പോഴും പൂർണമായി കുറഞ്ഞിട്ടില്ല. പൊഴി മുറിച്ച ഭാഗത്ത് കായൽതീരത്ത് കരിങ്കൽക്കെട്ടുള്ളതിനാൽ നീരൊഴുക്കിന് തടസ്സമുണ്ട്. ഇത് പരിഹരിച്ചാൽ മാത്രമെ പൂർണ തോതിൽ വെള്ളം ഒഴുകിപ്പോവുകയുള്ളൂ. പൊഴിക്കര സ്പിൽവേയിലെ എട്ട് ഷട്ടറുകളിൽ ഏഴെണ്ണത്തിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ഒരു ഷട്ടർ തകരാറുകാരണം തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. (ചിത്രം) ഓച്ചിറ: ഓച്ചിറ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടനാട്ടിലെ 42 കുടുംബങ്ങളിലെ 152 അംഗങ്ങള്‍. ശനിയാഴ്ച 122 പേരെയും ഞായറാഴ്ച 30 പേരേയുമാണ് ക്യാമ്പില്‍ എത്തിച്ചത്. 84 പേര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം ബന്ധുവീടുകളിലേക്ക് മാറി. അമ്പലപ്പുഴ, പുളിങ്കുന്ന്, തലവടി, ചമ്പക്കുളം, പള്ളിപ്പാട്, കടപ്പറ, മാന്നാര്‍, തൃപ്പെരുന്തറ, കൈനകരി, വെളിയനാട് എന്നിവിടങ്ങളില്‍നിന്നാണ് പ്രളയബാധിതര്‍ എത്തിയിട്ടുള്ളത്. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ക്യാമ്പിലെത്തി ഉദ്യോഗസ്ഥര്‍ക്ക് നിർദേശങ്ങള്‍നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.