ആറ്റിങ്ങല്‍: പ്രളയം താലൂക്കില്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചു. നെല്‍പാടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിൽ. നെല്ല്, പച്ചക്കറി, തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, വെറ്റില തുടങ്ങിയ കൃഷികളെല്ലാം നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. - പച്ചക്കറി- നെല്‍കൃഷിയിൽ വന്‍ മുന്നേറ്റമായിരുന്നു നഗരസഭയും സമീപ ഗ്രാമപഞ്ചായത്തുകളും നടത്തിയിരുന്നത്. ഹരിതകേരള മിഷന്‍-കൃഷിവകുപ്പ്- തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൃഷിയിറക്കിയ അവനവഞ്ചേരി ആളല്ലൂര്‍, കൊടുമണ്‍, കിഴക്കുപുറം, പൂവമ്പാറ എന്നീ ഏലകളിലെ കൃഷികളാണ് നശിച്ചത്. കനത്ത നാശം നേരിട്ടത് അവനവഞ്ചേരി അള്ളൂര്‍ ഏലയിലെ െനല്‍കൃഷിക്ക്. ഇവിടെ രണ്ടു ഹെക്ടറിലധികം സ്ഥലത്തായിയിരുന്നു കൃഷി. -വാഴ, ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി തുടങ്ങിയ വിളകളും നശിച്ചു. മുദാക്കല്‍, അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, അഞ്ചുതെങ്ങ്്, വക്കം, കരവാരം, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍, മടവൂര്‍, കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, പുളിമാത്ത്, പഞ്ചായത്തുകളിലും കാര്‍ഷികമേഖലയില്‍ നാശം ഉണ്ടായി. -വിവിധ സ്ഥലങ്ങളിലായി 550 വാഴ, 150 തെങ്ങിന്‍ തൈകള്‍, 2 ഹെക്ടര്‍ പച്ചക്കറി കൃഷി, 3 ഹെക്ടര്‍ നെല്‍കൃഷി, മൂന്ന് ഹെക്ടറിലധികം കുരുമുളക്, കിഴങ്ങു വര്‍ഗവിളകള്‍ എന്നിവ നശിച്ചതായി താലൂക്ക് ഓഫിസിലെ പ്രാഥമിക വിലയിരുത്തല്‍. റവന്യൂ അധികൃതര്‍ക്ക് ലഭിച്ച പരാതികളില്‍നിന്നുള്ള കണക്കാണ്. വെള്ളമിറങ്ങിയ ശേഷം മാത്രമേ പൂര്‍ണ കണക്ക് ലഭിക്കൂ. ആറ്റിങ്ങൽ; താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴിഞ്ഞില്ല ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കിലെ ചില ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിൽ. തീരദേശത്ത് കടല്‍ക്ഷോഭവും അടങ്ങിയിട്ടില്ല. അഞ്ച് ദുരിതാശ്വസ ക്യാമ്പുകളിലായി കഴിയുന്നത് 478 പേര്‍. അഞ്ചുതെങ്ങിൽ-100, പടനിലത്ത് -202, ശാര്‍ക്കരയിൽക്യാമ്പില്‍ -25 , അഴൂരിൽ- 109 , മൂദാക്കല്‍ കമ്മ്യൂണിറ്റി സെൻററിൽ-42 എന്നിങ്ങനെയാണ് ക്യാമ്പിലെ ആളുകളുടെ കണക്ക്. പെരുങ്ങുഴി കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സരളയുടെ വീട്ടിലെ കിണര്‍ രാത്രി വലിയ ശബ് ദത്തോടെ 100 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.