ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് താഴുന്നു; പേപ്പാറയിൽ ഒരു ഷട്ടർ അടച്ചു

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. പേപ്പാറ ഡാമി​െൻറ ഒരു ഷട്ടർ അടച്ചു. മഴ മാറിനിന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. രണ്ടു ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടിട്ടുണ്ട്. നെയ്യാർ ഡാമിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴിനുള്ള ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഡാമി​െൻറ ഷട്ടറുകൾ 60 സ​െൻറി മീറ്ററിൽനിന്നു 30 ആയി ചുരുക്കി. നാലു ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. അരുവിക്കരയിൽ 46.40 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമി​െൻറ മൂന്നു ഷട്ടറുകളാണു തുറന്നിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഒരു ഷട്ടർ 30 സ​െൻറിമീറ്റർ താഴ്ത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.