ചെങ്ങന്നൂരിൽനിന്ന്​ രക്ഷപ്പെടുത്തിയ 149 പേരെ ജില്ലയിൽ എത്തിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്ന് രക്ഷപ്പെടുത്തിയ 149 പേരെ ജില്ലയിൽ എത്തിച്ചു. സരസ് മേളക്കായി 18 സംസ്ഥാനങ്ങളിൽനിന്നെത്തിയ സംഘത്തെയാണ് ശനിയാഴ്ച രാത്രിയോടെ ബസിൽ എത്തിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 14 മുതൽ 23 വരെ നടത്താനിരുന്ന സരസ് കരകൗശലമേളയിൽ പങ്കെടുക്കാനായിരുന്നു ഇവർ എത്തിയത്. പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലായിരുന്നു താമസം. ഇവരെ ഓൾ സെയിൻറ്സ് കോളജിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. ആന്ധ്ര, നാഗാലാൻഡ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഹരിയാന, ജമ്മു-കശ്മീർ, ഒഡിഷ, സിക്കിം, ത്രിപുര, ഗോവ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവർ. വിമാനത്തിലും ട്രെയിനിലുമായി ഇവരെ ഇന്ന് സ്വദേശത്തേക്ക് അയക്കും. ഇവർ കൊണ്ടുവന്ന കൗരകൗശല ഉൽപന്നങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കുടുംബശ്രീ ചീഫ് ഓപറേറ്റിങ് ഓഫിസർ അജിത് ചാക്കോ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.