സഹായ ഹസ്തവുമായി ജില്ല..

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് ജില്ലയിൽനിന്ന് ഇതുവരെ 156 ലോഡ് അവശ്യസാധനങ്ങൾ അയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കലക്ഷൻ സ​െൻററുകളുടെ പ്രവർത്തനവും വിലയിരുത്തുന്നതിനായി സെക്രട്ടേറിയറ്റ് അനക്‌സിൽ കൂടിയ യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. -ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഇതുവരെ 102 ലോഡ് സാധനങ്ങൾ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. നഗരസഭയുടെ നേതൃത്വത്തിൽ 26ഉം പഞ്ചായത്ത് വകുപ്പി​െൻറ നേതൃത്വത്തിൽ 20ഉം പൊലീസി​െൻറ നേതൃത്വത്തിൽ എട്ടും ലോഡ് സാധനങ്ങൾ അയച്ചു. ആവശ്യമായ ഇടങ്ങളിൽ സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും സുഗമമായി വിതരണം ചെയ്യുന്നതിനും ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലെയ്‌സൺ ഓഫിസർമാരായി വിവിധ ജില്ലകളിൽ നിയോഗിക്കും. ബി.ഡി.ഒമാരെയും വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയുമാണു നിയോഗിക്കുക. -സാധനങ്ങളുടെ ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കാനും നോഡൽ ഓഫിസർമാരെ നിയോഗിക്കാനും മന്ത്രി കലക്ടർക്കു നിർദേശം നൽകി. -ഞായറാഴ്ച വരെ 44 ക്യാമ്പുകളായി 3286 പേരാണ് ജില്ലയിലുള്ളത്. തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ-21. നെയ്യാറ്റിൻകര-നാല്, കാട്ടാക്കട-മൂന്ന്, ചിറയിൻകീഴ്-അഞ്ച്, വർക്കല-മൂന്ന്, നെടുമങ്ങാട് എട്ട് ക്യാമ്പുകളുമാണ് തുറന്നത്. ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിക്കും. -മഴക്കെടുതിമൂലം ജില്ലയിൽ വിവിധമേഖലകളിലുണ്ടായ നാശനഷ്ടം അടിയന്തരമായി കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും മന്ത്രി നിർദേശം നൽകി. സാധനങ്ങൾ എത്തിക്കുന്നതിന് കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാൻ ലോറി ഉടമ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടാനുമാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.