പത്തനംതിട്ട നഗരത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്​

പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽ ജനജീവിതം സാധാരണ നിലയിലേക്കെത്തുന്നു. രണ്ടുമൂന്നു ദിവസം ഹർത്താൽ പ്രതീതിയിലായിരുന്നു. ശനിയാഴ്ചയോടെ കടകൾ തുറന്നു. സാധനങ്ങൾ വാങ്ങാൻ ചന്തയിൽ രാവിലെ മുതൽ തിരക്ക് തുടങ്ങി. റോഡുകളിൽനിന്ന് രാത്രിയോടെ വെള്ളമിറങ്ങി. എന്നാൽ, സ്റ്റേഡിയവും മാർക്കറ്റും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളം നിറഞ്ഞ നിലയിലാണ്. മാർക്കറ്റിന് പുറത്ത് സാധനങ്ങൾ നിരത്തി കച്ചവടം നടക്കുന്നുണ്ട്. ഫുട്പാത്ത് കച്ചവടവും അവിടവിടെയായി ആരംഭിച്ചിട്ടുണ്ട്. അേതസമയം, ബസ് സർവിസുകൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. പല കല്യാണങ്ങളും മാറ്റി. നഗരത്തിനുവെളിയിലുള്ള പലപ്രദേശങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ആർക്കും നഗരത്തിലേക്ക് എത്താൻ കഴിയുന്നില്ല. ആറന്മുള, ഒാമലൂർ, താഴൂർകടവ്, വള്ളിക്കോട്, കുമ്പഴ, തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.