മഠത്തില്‍പാലം വെള്ളത്തിനടിയിൽ

താഴ്ന്നപ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞില്ല, നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിൽ, താറുമാറായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു പത്തനാപുരം: മഞ്ചള്ളൂര്‍ വലിയമഠം ഭാഗത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. എലിക്കാട്ടൂര്‍ നാലുസ​െൻറ് കോളനിയിലെ വീടുകളിൽ വെള്ളം കയറി. മുക്കടവ്, വെട്ടിത്തിട്ട, പട്ടാഴി പന്തപ്ലാവ്, പഴഞ്ഞിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും ജലനിരപ്പ് താഴാതെ തുടരുന്നു. ഏഴ് വീടുകള്‍ പൂര്‍ണമായും 16 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നടുക്കുന്ന് പാതയിലെ മഠത്തില്‍പാലം വെള്ളത്തിനടിയിലായി. കരുനാഗപ്പള്ളിയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ കരുനാഗപ്പള്ളി: താലൂക്കിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ. താലൂക്കിൽ പുതിയതായി ആറ് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പത്മന, തേവലക്കര, തൊടിയൂർ, ചവറ, ഓച്ചിറ, ചങ്ങൻകുളങ്ങര എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. തൊടിയൂരിൽ രണ്ട് വീടുകൾ തകർന്നു. തെക്കുഭാഗം നടക്കാവ് ക്ഷേത്രത്തിന് ചുറ്റും മൂന്നടിയോളം ഉയരത്തിൽ വെള്ളം കയറി. ദുരിതാശ്വാസപ്രവർത്തനത്തിന് പ്രസ്ക്ലബും കൊല്ലം: ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പ്രസ്ക്ലബും പങ്കുചേരുന്നു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉദ്യമത്തിൽ ചേരാം. സർക്കാറി​െൻറ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ആഗ്രഹിക്കുന്ന തുക 19, 20, 21 തീയതികളിൽ സജ്ജീകരിക്കുന്ന കൗണ്ടറിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ഇത് സ്വരൂപിച്ച് സർക്കാറിന് കൈമാറും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കളും എത്തിക്കാം. ഫോൺ: 0474 2741371.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.