ശക്തമായ മഴയിൽ മരം കടപുഴകി; ഗതാഗതം തടസ്സപ്പെട്ടു

കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാനപാതയിൽ കുളത്തൂപ്പുഴ ചോഴിയക്കോട് കല്ലുകുഴിക്ക് സമീപം റോഡുവക്കിലെ കൂറ്റൻ മരം കടപുഴകി. ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. പാതക്കുകുറുകെ വീണ മരം വൈദ്യുതി ലൈൻ തകർത്തു നിലത്തു വീഴാതെ തൂങ്ങി നിൽക്കുകയായിരുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകർ എന്നിവർ ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നഗരസഭ പരിധിയിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ കൊല്ലം: നഗരസഭ പരിധിയിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ. ചാത്തിനാംകുളം, കരിക്കോട് ഡിവിഷനുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ അമ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 33 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഓച്ചിറ: പന്തളം ഭാഗത്തുനിന്നും രക്ഷപ്പെടുത്തിയ 15 കുടുംബങ്ങളെ ഓച്ചിറ ക്ഷേത്രത്തി​െൻറ മിനി ഓഡിറ്റോറിയത്തിലും 25 പേരെ വലിയകുളങ്ങര ഗവ. എൽ.പി.എസിൽ ഒരുക്കിയ ദുരിതാശ്വാസ കേന്ദ്രത്തിലും എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് മരം വീണത് പരിഭ്രാന്തി പരത്തി അഞ്ചാലുംമൂട്: കുരീപ്പുഴ കൊച്ചാലുംമൂട് ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സമീപത്തുനിന്ന പുളിമരം പുലർച്ച ഒടിഞ്ഞുവീണത് പരിഭ്രാന്തി പരത്തി. വടക്കേച്ചിറ, തെക്കേച്ചിറ ഭാഗങ്ങളിലെ 41 കുടുംബങ്ങളിൽനിന്നും 121 പേരാണ് ഇവിടെയുള്ളത്. ആളപായമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.