പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ സജ്ജരായി തിരുവനന്തപുരത്തെ ജീപ്പേഴ്‌സ് ക്ലബില്‍നിന്ന് പന്ത്രണ്ടോളം വരുന്ന അംഗങ്ങളെത്തി. സാധാരണ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ജീപ്പില്‍ ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാന്‍ തയാറായാണ് ഇവര്‍ എത്തിയത്. ആറു ജീപ്പുമായി പുറപ്പെെട്ടങ്കിലും നാെലണ്ണത്തിന് മാത്രമാണ് എത്താന്‍ സാധിച്ചത്. കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ സാധനങ്ങളുമായാണ് ജീപ്പേഴ്‌സ് ക്ലബ് എത്തിയത്. 'അന്‍പോട് ട്രിവാന്‍ഡ്രം' പേരില്‍ തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു. ചെന്നീര്‍ക്കര, ഓമല്ലൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന ചുമതല ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം പത്തനംതിട്ട: പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി മീറ്ററുകളിലും മറ്റും ജലം കയറിയ സാഹചര്യത്തില്‍ വെള്ളം പൂര്‍ണമായും ഇറങ്ങുന്നതിന് മുമ്പ് വീടുകളിലെത്തി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. വയറിങ്ങിനുള്ളില്‍ വെള്ളം കയറിയ വീടുകളില്‍ മെയിന്‍ സ്വിച്ച് ഓണാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ട്രാന്‍സ്‌ഫോർമറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ സമീപത്തേക്ക് പോകരുത്. അപകടകരമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫിസില്‍ അറിയിക്കണം. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലും 9496001912 എന്ന വാട്‌സ്ആപ്പ് നമ്പറിലും ഇത് അറിയിക്കാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡുകളിലും കൂടിയുള്ള യാത്ര ഒഴിവാക്കണം. വെള്ളം കയറിയ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യു.പി.എസ് എന്നിവ അടിയന്തരാവശ്യത്തിന് മാത്രം പ്രവര്‍ത്തിപ്പിക്കുക. രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക പത്തനംതിട്ട: വെള്ളപ്പൊക്കത്തിന് ശേഷം സാംക്രമികരോഗങ്ങൾ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. മലിനജലത്തില്‍ ഇറങ്ങേണ്ടി വരുകയാണെങ്കില്‍ അതിന് ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കണം. വളംകടി, ചെങ്കണ്ണ് പോലുള്ളവ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം. ജില്ലയിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ജീവനക്കാെരയും ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ നിയോഗിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍നിന്ന് എത്തിയ നഴ്‌സിങ് വിദ്യാര്‍ഥികളെ വിവിധ ക്യാമ്പുകളിലെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന് പൊലീസിെൻറ താലൂക്കുതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പത്തനംതിട്ട: ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ തിരുവല്ല, കോന്നി, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊലീസിെൻറ റീജനല്‍ കണ്‍ട്രോള്‍ റൂമുകളില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 9188290118, 9188293118 (തിരുവല്ല), 9188294118, 9188295118 (കോന്നി), 9188296118, 9188297118 (റാന്നി), 9188295119, 9188296119 (ആറന്മുള/കോഴഞ്ചേരി). എല്ലാ റവന്യൂ ഉദ്യോഗസ്ഥരും 24 മണിക്കൂറും സേവനത്തിനുണ്ടാകണം -കലക്ടര്‍ പത്തനംതിട്ട: ജില്ലയിലെ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും അടുത്ത മൂന്ന് ദിവസവും സേവനസന്നദ്ധരായിരിക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അവര്‍ക്കെത്താവുന്ന ഏറ്റവും അടുത്തുള്ള റവന്യൂ ഓഫിസില്‍ ഹാജരാകണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.