കൊട്ടിയം: മുക്കം ലക്ഷ്മിപുരം തോപ്പിന് സമീപം കടപ്പുറത്ത് പൊഴിമുറിച്ചതോടെ . തീരദേശറോഡ് മുറിച്ചാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. റോഡ് മുറിച്ചതോടെ മുക്കവും പൊഴിക്കരയും ഒറ്റപ്പെട്ടു. ലക്ഷ്മിപുരം തോപ്പ്, താന്നി നിവാസികൾക്ക് പരവൂരിൽ എത്തണമെങ്കിൽ ഇനി കിലോമീറ്ററുകൾ കറങ്ങി ചാത്തന്നൂർ വഴി പോകേണ്ടി വരും. വെള്ളിയാഴ്ച വൈകീട്ടാണ് ജില്ലഭരണകൂടത്തിെൻറ നേതൃത്വത്തിൽ പൊഴിമുറിച്ചത്. -കിഴക്കൻമേഖലകളിൽ നിന്ന് ഇത്തിക്കരയാറിലൂടെ വെള്ളം ശക്തമായി ഒഴുകിയെത്തുന്നതിനെതുടർന്ന് പരവൂർ, താന്നി കായലുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പരവൂർ ചീപ്പ് പാലത്തിെൻറ ഷട്ടറുകൾ പൂർണമായും ഉയർത്തിയെങ്കിലും ഫലമില്ല. മുക്കം കായലോരത്തും ഇത്തിക്കരയാറിെൻറ കരകളിലുമുള്ള നിരവധി വീടുകളിൽ ശനിയാഴ്ചയും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. തീരപ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി കൊട്ടിയം: പൊഴിമുറിച്ചിട്ടും പരവൂർ, താന്നി കായലുകളിൽ വെള്ളം കൂടുന്നു. ഇതേത്തുടർന്ന് തീരപ്രദേശത്തുള്ള നിരവധി വീടുകളിൽ ശനിയാഴ്ചയും വെള്ളം കയറി. വള്ളക്കടവ്, വലിയവിള, താന്നി സുനാമി ഫ്ലാറ്റുകളിലെ കുടുംബങ്ങൾ ദുരിതത്തിൽ. വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ കുടുംബങ്ങളെ ഇരവിപുരം സെൻറ് ജോൺസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവർക്കുപുറമെ ഇടക്കുന്നം, ആക്കോലിൽ, കുന്നിൽതെക്കതിൽ, നിലമേൽതൊടി, വള്ളക്കടവ് സൂനാമി ഫ്ലാറ്റ് എന്നിവിടങ്ങളിലുള്ളവരും തീരപ്രദേശത്ത് താമസിച്ചിരുന്നവരുമുൾപ്പെടെ അറുനൂറിലധികം പേരാണ് ക്യാമ്പിലുള്ളത്. ചകിരിക്കട, ഒട്ടത്തിൽ, കരിവയൽതോട്, കടമ്പാട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. ഇരവിപുരത്ത് കൊല്ലംതോട് നിറഞ്ഞൊഴുകുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കൊട്ടിയം: മയ്യനാട്, തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ശാസ്താംതൊടി, കൈതപ്പുഴ, താന്നി, വലിയവിള ഭാഗങ്ങളിലുള്ളവരെ മയ്യനാട് ശാസ്താംകോവിൽ എൽ.പി.സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. തൃക്കോവിൽവട്ടം പഞ്ചായത്തിൽ ചെന്താപ്പൂര്, ചെറിയേല, തട്ടാർകോണം, നടുവിലക്കര ഭാഗങ്ങളിലെ 71 കുടുംബങ്ങളിലെ 177 പേരെ ചെറിയേല ഗവ.എൽ.പി സ്കൂളിലേക്ക് മാറ്റി. മുഖത്തല കണിയാംതോട്ടിൽ ജലനിരപ്പുയർന്നതോടെ ഇരുകരകളിലെയും നിരവധി വീടുകൾ വെള്ളത്തിലായി. ഇവരെ വെട്ടിലത്താഴം ജി.വി.പി എൽ.പി.സ്കൂളിലേക്ക് മാറ്റി. 62 കുടുംബങ്ങളിലെ 162 പേരാണ് ഇവിടെയുള്ളത്. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് ഗവ.എൽ.പി.സ്കൂളിലും ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ ക്യാമ്പിലെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.