കൊല്ലം: മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ശനിയാഴ്ച പുലർച്ച മുതൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. കപ്പലണ്ടിമുക്ക്, പാൽക്കുളങ്ങര, ആശ്രാമം െഗസ്റ്റ് ഹൗസ്, പള്ളിത്തോട്ടം പാലം, രാമൻകുളങ്ങര ഗോപിക്കടമുക്ക് എന്നിവിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. ബി.എസ്.എൻ.എൽ ഓഫിസിൽ തീപിടിത്തം കൊല്ലം: ജില്ലആശുപത്രിക്ക് സമീപം ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ ഓഫിസിലെ സ്റ്റോർ റൂമിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വൻ ശബ്ദവും കനത്ത പുകയും ഉയർന്നപ്പോൾ ജീവനക്കാർ പുറത്തേക്കിറങ്ങി. ചാമക്കടയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.