ദുരന്തമുഖത്തേക്ക് വള്ളവും നിറയെ കുടിവെള്ള കന്നാസുകളും

ഓച്ചിറ: ആറന്മുളയിലും പന്തളത്തും ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാൻ വള്ളങ്ങളുമായി പോകുന്ന മത്സ്യത്തൊഴിലാളികൾ കുടിവെള്ളം നിറച്ച കന്നാസുകളും കരുതുന്നു. അഞ്ചുലിറ്റർ വീതമുള്ള കന്നാസുകളിലാണ് വെള്ളം കൊണ്ടുപോകുന്നത്. ദുരന്തപ്രദേശങ്ങളിൽ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ജനം വലയുന്നതായി അഴീക്കലിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയവർ അറിയിച്ചതനുസരിച്ചാണ് വെള്ളവും അത്യാവശ്യസാധനങ്ങളുമായി മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയത്. ആലപ്പാട്ടെ സ്ത്രീസമൂഹം ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കാനുള്ള സാധനസാമഗ്രികൾ ശേഖരിക്കുന്ന കാഴ്ചയാണ് എവിടെയും. പമ്പിങ് നിർത്തി; ശുദ്ധജലക്ഷാമം രൂക്ഷം ഓച്ചിറ: ഓച്ചിറ കുടിവെള്ളപദ്ധതിയിൽ നിന്നുള്ള പമ്പിങ് നിർത്തിയതിനാൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻഭാഗങ്ങളിലും നാലുപഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷം. പൈപ്പുവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കോഴിക്കോട് ഭാഗങ്ങൾ, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട് എന്നിവിടങ്ങളിലുള്ളവരാണ് ശുദ്ധജലക്ഷാമം നേരിടുന്നത്. ഓച്ചിറ കുടിവെള്ളപദ്ധതിക്ക് ജലം എത്തിക്കുന്ന അച്ചൻകോവിലാർ കരകവിഞ്ഞതോടെ മാവേലിക്കര കണ്ടിയൂരിൽ സ്ഥാപിച്ചിരിക്കുന്ന പമ്പിങ് സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അച്ചൻകോവിലാറ്റിലെ വെള്ളം ഓച്ചിറയിൽ എത്തിച്ച് ശുദ്ധീകരിച്ച് നൽകുന്നതാണ് ഓച്ചിറ കുടിവെള്ള പദ്ധതി. മഴവെള്ളം ശേഖരിച്ചാണ് മിക്ക സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. നാലുവശത്തും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പാട് പ്രദേശത്തുള്ളവരാണ് ശുദ്ധജലത്തിന് ഏറെ ബുദ്ധിമുട്ടുന്നത്. റേഷൻഡിപ്പോയുടെ അംഗീകാരം റദ്ദാക്കി കൊല്ലം: ഭക്ഷ്യധാന്യവിതരണത്തിൽ കൃത്രിമം നടന്ന കല്ലുവാതുക്കൽ ജങ്ഷനിൽ രഘുനാഥക്കുറുപ്പ് ലൈസൻസിയായ 266ാം നമ്പർ റേഷൻ ഡിപ്പോയുടെ അംഗീകാരം കൊല്ലം താലൂക്ക് സപ്ലൈഒാഫിസർ താൽക്കാലികമായി റദ്ദാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.