ടെക്‌നോപാർക്കിൽ പ്രതിധ്വനിയുടെ വെള്ളപ്പൊക്ക റിലീഫ് കലക്​ഷൻ സെൻറർ

കഴക്കൂട്ടം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ വെള്ളപ്പൊക്ക റിലീഫ് കളക്ഷൻ സ​െൻറർ തുടങ്ങി. ജീവനക്കാരിൽനിന്നും കമ്പനികളിൽനിന്നും ലഭിക്കുന്ന സാധനങ്ങൾ തരം തിരിച്ച് പാക്ക് ചെയ്ത് കളക്ഷൻ സ​െൻററിൽ സൂക്ഷിക്കുന്നുണ്ട്. ഇടുക്കിയിലേക്കും പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കും ആഹാരസാധനങ്ങളും വസ്ത്രങ്ങളുമായി പോകുന്ന വാഹനങ്ങൾ ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെലികോപ്ടറുകളിൽ വിതരണത്തിന് ആവശ്യമായ 'റെഡി ടു ഈറ്റ്' സാധനങ്ങൾ ജില്ല ഭരണകൂടത്തിന് കൈമാറി. ടെക്‌നോപാർക്കിന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ പുതപ്പുകൾ വിതരണം ചെയ്തു. ക്യാപ്ഷൻ : പ്രതിധ്വനിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പിലേക്ക് ശേഖരിച്ച സാധനങ്ങൾ അടങ്ങിയ വാഹനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് യാത്രയാക്കുന്നു 2- പ്രതിധ്വനിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പിലേക്കുള്ള സാധനങ്ങൾ ശേഖരിക്കുന്നു 3 - ഐ.ടി ഹെൽപ് ഡെസ്ക് പ്രവർത്തനം photos: prathidwani 1.jpg Prathidwani 2.jpg Prathidwani 3.jpg Prathidwani 4.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.