കനത്തമഴയിലും ആവേശമുണർത്തി സ്വാതന്ത്ര്യദിനാഘോഷം

കൊല്ലം: പ്രകൃതിക്ഷോഭത്തി​െൻറ വെല്ലുവിളി മറികടക്കാൻ നാടൊന്നാകെ കൈകോർക്കുമ്പോൾ അനുഭവപാഠത്തി​െൻറ അവസരമായി കൂടി അതിനെ കാണാൻ കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന 72ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. പ്രകൃതിസംരക്ഷണത്തി​െൻറ പ്രാധാന്യമാണ് ഈ ഘട്ടത്തിൽ തിരിച്ചറിയേണ്ടത്. പ്രകൃതിയുടെ താളം തെറ്റിയാൽ എന്ത്് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. അതിനാൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതരീതികളാണ് അനുയോജ്യം. ജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഇന്ത്യൻ പാരമ്പര്യം നിലനിർത്താൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവിലെ എട്ടരക്ക് സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ മന്ത്രി സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ മന്ത്രി സമ്മാനിച്ചു. സ്വാതന്ത്ര്യസമരസേനാനികളെ മേയർ അഡ്വ. വി. രാജേന്ദ്രബാബു ആദരിച്ചു. സ്കൂൾ കുട്ടികൾ ദേശീയഗാനാലാപനം നടത്തി. എൻ.കെ. േപ്രമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കലക്ടർ ഡോ. എസ്. കാർത്തികേയൻ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, സബ് കലക്ടർ ഡോ. എസ്. ചിത്ര, അസിസ്റ്റൻറ് കലക്ടർ എസ്. ഇലക്കിയ, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹികരംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കനത്തമഴയിലും ആവേശം പകർന്നാണ് സ്വാതന്ത്ര്യദിനപരേഡ് നടന്നത്. പൊലീസി​െൻറ എ.ആർ. ക്യാമ്പ്, സിറ്റി, റൂറൽ, വനിത വിഭാഗങ്ങൾ, എക്സൈസ്, അഗ്നിശമനസേന, സ്റ്റുഡൻറ് പൊലീസ് ബാൻഡ് സംഘം എന്നിവയാണ് അണിനിരന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.