മഴക്കെടുതി; ഐ.ടി നഗരം പൂർണമായും മുങ്ങി

കഴക്കൂട്ടം: ഐ.ടി നഗരമായ കഴക്കൂട്ടവും പരിസരപ്രദേശങ്ങളും പൂർണമായും വെള്ളത്തിൽ. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ വീടുകളിലും വെള്ളംകയറി. ടെക്നോപാർക്ക് രണ്ടാംഘട്ട കെട്ടിടം സ്ഥിതിചെയ്യുന്ന ആറ്റിൻകുഴിയിലെ റോഡ് പൂർണമായും വെള്ളത്തിലായി. തെറ്റിയാർ തോട് കരകവിെഞ്ഞാഴുകിയതാണ് കാരണം. പൗണ്ട്കടവ്, ആറ്റിപ്ര, കുളത്തൂർ, ഇൻഫോസി​െൻറ ഇരുവശങ്ങളിലും താമസിക്കുന്ന പ്രദേശങ്ങളിലെ വീടുകളും പുരയിടങ്ങളും മുങ്ങി. കാര്യവട്ടം പാങ്ങപ്പാറയിൽ കൂറ്റൻ കോൺഗ്രീറ്റ് മതിൽ മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ആളപായമില്ല. -ശ്രീകാര്യം, കരിയം ഇടവക്കോട്, കരിമ്പുകോണം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്നഭാഗങ്ങൾ പൂർണമായും മുങ്ങി. ഇടവക്കോട് ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിച്ചിരുന്ന വീട് പൂർണമായും തകർന്നു. രാത്രി തന്നെ ഇവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. -ഇടവക്കോട് ഉള്ളൂർ തോട് കരകവിെഞ്ഞാഴുകിയതോടെ നിരവധി വീടുകളിലും റോഡിലും വെള്ളംകയറി. പ്രദേശത്തെ നിരവധി വീടുകളുടെ മതിലുകൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി. വൈദ്യുതി ബന്ധം തകരാറിലായി. -കാര്യവട്ടം കോളജ് രണ്ട് ദിവസമായി പൂർണമായും ഇരുട്ടിലാണ്. ഈ ഭാഗങ്ങളിലെ തൂണുകളിൽ മരംവീണ് ഒടിഞ്ഞതാണ് കാരണം. പെൺകുട്ടികളുടെ ഹോസ്റ്റൽ, ക്വാർട്ടേഴ്സ് അടങ്ങുന്ന പ്രദേശങ്ങളും ഇരുട്ടിലാണ്. കഴക്കൂട്ടം സബ് സ്റ്റേഷനകത്തും വെള്ളംകയറി പലഭാഗങ്ങളും വൈദ്യുതി മുടങ്ങി. -കുളത്തൂർ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളിൽനിന്നായി 28 പേർ ഇവിടെ കഴിയുന്നുണ്ട്. ആറ്റിപ്ര ഗവ. സ്കൂളിൽ ഏഴ് കുടുംബങ്ങളിൽനിന്ന് 24 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. മേനംകുളം ഗവ. എൽ.പി.എസിൽ ഏഴ് കുടുംബങ്ങളിൽനിന്ന് 24 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. -കഴക്കൂട്ടത്തെയും പരിസരപ്രദേശങ്ങളിലേയും മഴക്കെടുതി നേരിട്ട് വിലയിരുത്താൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, കലക്ടർ വാസുകി എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. -കഴക്കൂട്ടം കടൽതീരങ്ങളിൽ കാര്യമായ മഴക്കെടുതി ഇല്ല. തുമ്പയിൽ ഷോർട്ട് സർക്യൂട്ട് മൂലം ഒരുവീടിന് തീപിടിച്ചു. മത്സ്യത്തൊഴിലാളിയായ വിൽഫ്രഡി​െൻറ വീടിനാണ് തീ പിടിച്ചത്. - വീട്ടിലെ തുണികളും ഇലക്ട്രോണിക് സാധനങ്ങൾ മുഴുവനും കത്തിനശിച്ചു. കാര്യവട്ടം ഉള്ളൂർകോണത്ത് മണ്ണിടിച്ചിലുണ്ടായി. നൂറ് അടി പൊക്കമുള്ള കുന്നി​െൻറ കുറച്ച് ഭാഗമാണ് ഇടിഞ്ഞത്. ഒരു വീടിന് വിള്ളലുണ്ടായി. -സഹായത്തിന് കഴക്കൂട്ടം അസി. കമീഷണർ അനിൽകുമാറി​െൻറ നേതൃത്വത്തിൽ കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന, വൈദ്യുതി ബോർഡ് ജീവനക്കാർ, കോർപറേഷൻ ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ മുഴുവൻ സമയത്തും പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.