നെയ്യാറ്റിൻകരയിൽ വ്യാപക നാശനഷ്​ടം; നിരവധി വീട് വെള്ളത്തിനടിയിൽ

ബാലരാമപുരം: ദിവസങ്ങളായി പെയ്യുന്ന മഴയിൽ നെയ്യാറ്റിൻകരയിൽ നിരവധി വീടുകൾ വെള്ളത്തിൽ. 200ലേറെ പേരെ രക്ഷാപ്രവർത്തകർ ബോട്ടിറക്കി രക്ഷപ്പെടുത്തി ക്യാമ്പിലെത്തിച്ചു. രാമേശ്വരം, കണ്ണംകുഴി, പാലക്കടവ് ഉൾെപ്പടെ ഭാഗങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. -താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. പാലക്കടവ് പാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. നിരവധി പേരാണ് ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും താമസം മാറിയത്. വ്യാപക കൃഷിനാശമുണ്ടായി. -ബുധനാഴ്ച രാവിലെ നെയ്യാർഡാമി​െൻറ ഷട്ടർ തുറന്നതോടെയാണ് തീരത്തുള്ള വീടുകളിലും സമീപപ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിയത്. നെയ്യാറി​െൻറ ഇരുകരയും കവിഞ്ഞൊഴുകി. തുടക്കത്തിൽ നൂറിലേറെ വീട്ടുകാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. -വെള്ളം താഴുമെന്ന പ്രതീക്ഷയിൽ ചിലർ വീട്ടിൽനിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ തയാറായില്ല. എന്നാൽ, രാത്രിയോടെ വീടി​െൻറ ഒന്നാം നില പൂർണമായും വെള്ളത്തിലായതിനെതുടർന്ന് പുലർച്ചയോടെ ഇവരെ ബോട്ടിലും വള്ളത്തിലുമായി കരക്കെത്തിത്തിക്കുകയായിരുന്നു. രാത്രി ആറ് മണിക്കൂർ കൊണ്ട് 120പേരെ വള്ളത്തിലും ബോട്ടിലുമായി കരക്കെത്തിച്ചു. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു അഗ്നിരക്ഷാസേന, പൊലീസ്, സൈന്യം, നാട്ടുകാർ, പൂവാർ ബോട്ട് ക്ലബിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.