ദുരിതാശ്വാസക്യാമ്പ് ആരംഭിക്കാൻ സ്​ഥലസൗകര്യമുള്ളവർ അറിയിക്കുക -മേയർ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസക്യാമ്പ് ആരംഭിക്കാൻ സ്ഥലസൗകര്യമുള്ളവർ ബന്ധപ്പെടണമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നഗരത്തി​െൻറ വിവിധഭാഗങ്ങളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിനിന്ന് ഒഴിപ്പിച്ചവരെക്കൂടാതെ സംസ്ഥാനത്തി​െൻറ മറ്റ് ഭാഗങ്ങളിൽനിന്ന് രക്ഷിച്ചവരെയും ക്യാമ്പുകളിൽ എത്തിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇത്തരം ക്യാമ്പുകളിൽ ഒരുക്കാൻ കഴിയുന്നത്. ക്യാമ്പുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും പരിമിതികളുണ്ട്. റസിഡൻസ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും വ്യക്തികളും ഇക്കാര്യത്തിൽ നഗരസഭയെയും സർക്കാറിനെയും സഹായിക്കാൻ മുന്നോട്ടുവരണമെന്ന് മേയർ അഭ്യർഥിച്ചു. ദുതിരാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പാർപ്പിക്കുന്നതിന് സ്വന്തംവീടുകളോ സൗകര്യമുള്ള കെട്ടിടങ്ങളോ ഉള്ളവർ ഇക്കാര്യം നഗരസഭയിൽ ആരംഭിച്ചിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണത്തിനുള്ള കൺേട്രാൾറൂമിൽ ബന്ധപ്പെടണം. ഫോൺ: 9388682432, 9446553057, 8606610242.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.