വള്ളക്കടവിൽ ഹാജിമാര്‍ക്ക് സൗകര്യമൊരുക്കി

വള്ളക്കടവ്: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഹജ്ജിന് പോകേണ്ട ആയിരത്തിലധികം ഹാജിമാര്‍ക്ക് വള്ളടക്കവ് മുസ്ലിം ജാമാഅത്തും തിരുവനന്തപുരം യതീംഖാനയും വിവിധ സന്നദ്ധസംഘടനകളും ചേര്‍ന്ന് താമസസൗകര്യവും ഭക്ഷണവും ഒരുക്കി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെതുടര്‍ന്നാണ് ഹജ്ജ് സംഘത്തിലെ ആയിരത്തിലധികം പേർക്ക് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കേണ്ടിവന്നത്. ബാക്കിയുള്ള ഹാജിമാര്‍ നേരത്തേതന്നെ നെടുമ്പാശ്ശേരിയില്‍നിന്ന് സൗദിയിലേക്ക് യാത്ര തിരിച്ചിരുന്നു. അവസാനസംഘത്തിന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടാന്‍ കഴിയിെല്ലന്ന് അറിഞ്ഞതോടെ ഹജ്ജ് കമ്മിറ്റി ബദല്‍ സംവിധാനം കണ്ടെത്തുകയായിരുന്നു. സൗദി എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടാൻ സൗകര്യം ഒരുക്കി. തുടര്‍ന്ന് ഹാജിമാരെ നാല് ഘട്ടമായി ബസ് മാർഗം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച വൈകീട്ടോടെ 410 പേര്‍ അടങ്ങുന്ന ആദ്യസംഘം എത്തി. ഇവര്‍ക്ക് വള്ളക്കടവ് അറഫ ഒാഡിറ്റോറിയത്തില്‍ താമസസൗകര്യവും ഭക്ഷണവും ഒരുക്കി. പിന്നീട് ഇവര്‍ക്ക് പോകാനുള്ള സൗദി എയര്‍ലൈന്‍സി​െൻറ വിമാനം വ്യാഴാഴ്ച പുലര്‍ച്ചയോടെ തിരുവനന്തപുരത്തേക്ക് എത്തുമെന്ന് അറിയിപ്പ് വന്നതോടെ അർധരാത്രിയില്‍തന്നെ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവര്‍ വ്യാഴാഴ്ച പുലർച്ചതന്നെ സൗദിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് എത്തിയ 28 പേര്‍ അടങ്ങുന്ന സംഘത്തിനെ വിവിധ വിമാനങ്ങള്‍ വഴി സൗദിയിലേക്ക് എത്തിച്ചു. തുടർന്ന് 410 പേര്‍ അടങ്ങുന്നതും 389 പേര്‍ അടങ്ങുന്നതുമായ രണ്ട് സംഘങ്ങള്‍ക്ക് യതീംഖാന ബില്‍ഡിങ്, ഒാഡിറ്റോറിയം, ജമാഅത്ത് പള്ളി തുടങ്ങിയ കേന്ദ്രങ്ങളില്‍ താമസസൗകര്യം ഒരുക്കി. ഇതില്‍ 410 പേര്‍ക്ക് പോകാനുള്ള വിമാനം വ്യാഴാഴ്ച രാത്രി 12ഒാടെ തിരുവനന്തപുരത്ത് എത്തി. അതിന് പിന്നിലെ മറ്റൊരു ചാര്‍ട്ടേറ്റഡ് വിമാനം കൂടി എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് വേണ്ട സഹായങ്ങൾ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.