പോത്തൻകോട്: കനത്ത മഴയിൽ പോത്തൻകോട്, അണ്ടൂർക്കോണം, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കഠിനംകുളം മൈവള്ളി ചാന്നാങ്കര പ്രദേശങ്ങളിൽനിന്ന് നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അണ്ടൂർക്കോണം പഞ്ചായത്തിലെ കുന്നിനകം, പാച്ചിറ എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളെ ആലുംമൂട് എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ പലയിടത്തും വൈദ്യുതിബന്ധം തകർന്നു. ഇവ പൂർണരീതിയിൽ പരിഹരിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.