നെടുമങ്ങാട്: നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ അഴിക്കോട് ഗവ. യു.പി സ്കൂളിനു മുന്നിലെ വെള്ളക്കെട്ടിൽ യാത്രാദുരിതം. ഐ.എസ്.ആർ.ഒയിലേക്ക് പോകുന്ന വാഹനങ്ങൾ, അന്തർസംസ്ഥാനത്തുനിന്ന് തിരുവനന്തപുരത്തേക്കുവരുന്ന ചരക്കുവാഹനങ്ങൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. തിരക്കേറിയ പാതയിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും ബുദ്ധിമുട്ടാണ്. നടപ്പാത ഉൾപ്പെടെ റോഡിെൻറ പകുതിഭാഗവും വെള്ളത്തിലാകുന്നതിനാൽ നടുവിലൂടെയാണ് കാൽനടയാത്ര. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡിെൻറ വശങ്ങളിൽ ഓടകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മണ്ണ് നിറഞ്ഞ് അടഞ്ഞുപോയ ഓടകൾ പുനരുദ്ധരിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.