കാലവർഷം: ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ നൽകണം - എൻ.കെ. േപ്രമചന്ദ്രൻ എം.പി

കൊല്ലം: കാലവർഷവും പ്രളയവും കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായ സ്നേഹതീരം സൂനാമി കോളനി, വള്ളക്കടവ് സൂനാമി കോളനി, താന്നി ഫിഷർമെൻ കോളനി എന്നിവിടങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും നേരിട്ട് സന്ദർശിച്ചതിന് ശേഷമാണ് എൻ.കെ. േപ്രമചന്ദ്രൻ എം.പി ഈ ആവശ്യം ഉന്നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.