കുപ്പിവെള്ള പ്ലാൻറിനെതിരെ സമരം ചെയ്യുന്നവർക്കുനേരെ ലാത്തിച്ചാർജ്

കടയ്ക്കൽ: ഇട്ടിവയിൽ കുപ്പിവെള്ള പ്ലാൻറിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്കുനേരെ െപാലീസ് ലാത്തിച്ചാർജ്. വാർഡ് മെംബർ ഉൾപ്പെടെ നിരവധിസമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. പ്ലാൻറി​െൻറ നിർമാണപ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാനെത്തിയ പൊലീസ് സമരക്കാർക്കുനേരെ ലാത്തിവീശുകയായിരുന്നു. പ്ലാൻറ് ഉടമയുടെ ബന്ധുക്കളും ജോലിക്കാരും ഉയരത്തിലുള്ള പ്ലാൻറ് കോമ്പൗണ്ടിൽ നിന്ന് പൊലീസിനുനെരെ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഉറവ ജലസംരക്ഷണ സമിതി കൺവീനർ ബൈജു പറഞ്ഞു. പൊലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് കോടതി നൽകിയതിനെ തുടർന്ന് പ്ലാൻറിനുമുന്നിൽ ദിവസങ്ങളായി ജനങ്ങൾ രാപ്പകൽ സമരം നടത്തിവരുകയാണ്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.